സര്‍വകക്ഷിയോഗം പരാജയം; ഇളകാതെ മുഖ്യമ​‍ന്ത്രി; യു.ഡി.എഫും, ബിജെപിയും നിലപാടില്‍ ഉറച്ചു തന്നെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

സര്‍വകക്ഷിയോഗം പരാജയം; ഇളകാതെ മുഖ്യമ​‍ന്ത്രി; യു.ഡി.എഫും, ബിജെപിയും നിലപാടില്‍ ഉറച്ചു തന്നെ

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനത്തില്‍ പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. സര്‍ക്കാരും, യു.ഡി.എഫും ബിജെപിയും സ്വന്തം നിലപാടുകളില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താന്‍ തയ്യാറായില്ല.

യോഗത്തില്‍ പ്രതിപക്ഷവും ബി.ജെ.പിയും സമാന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, സര്‍ക്കാര്‍ ചെയ്തത് സുപ്രീം കോടതി വിധി അനുസരിച്ചുള്ള കാര്യങ്ങളാണെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്‍വിധിയും ദുര്‍വാശിയും ഇല്ലെന്ന് സര്‍വകക്ഷിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സാവകാശ ഹര്‍ജി സര്‍ക്കാര്‍ നല്‍കില്ല.

സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ത്തി കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി പാലിക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. പ്രതിപക്ഷ നേതാവ് യോഗത്തില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2OKiMZr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages