പാലക്കാട്:തെങ്കര ഗ്രാമപഞ്ചായത്ത് പ്രഡിഡണ്ട് സ്ഥാനത്തേക്ക് നടത്ത തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ജയം. വിപ്പ് ലംഘിച്ച് സിപിഐ അംഗം പ്രസന്ന യുഡിഎഫിന് വോട്ട് ചെയ്തതോടെ മത്സരം നറുക്കെടുപ്പിലേക്ക് നീങ്ങി. നറുക്കെടുപ്പിൽ മുസ്ലിം ലീഗിലെ എ സലീനയെ പ്രസിഡണ്ടായി തിരഞ്ഞെടുകയായിരുന്നു. ഏഴ് അംഗങ്ങളുള്ള സിപിഎമ്മിന് സ്വതന്ത്രന്റേതടക്കം എട്ട് വോട്ടുകൾ ലഭിച്ചു. ഏഴ് അംഗങ്ങൾ തന്നെയുള്ള യുഡിഎഫിന് സിപിഐയുടെ വോട്ടുകൂടി ലഭിച്ചതോടെ പ്രസിഡണ്ട് സ്ഥാനത്തിനായുള്ള തിരഞ്ഞെടുപ്പ് സമനിലപാലിക്കുകയായിരുന്നു. ഇതിനിടെ ബിജെപി അംഗത്തിന്റെ പിന്തുണയുഡിഎഫ്,മുന്നണിയുടെ ലെറ്റർപാഡിൽ ആവശ്യപ്പെട്ടെന്ന ആരോപണവും ഉയർന്നു. ബിജെപിക്ക് ഒരംഗം മാത്രമേയുള്ളൂ പഞ്ചായത്തിൽ. വോട്ടെടുപ്പിൽ ഈ അംഗം വിട്ടു നിൽക്കുകയും ചെയ്തു. content highlights: palakkadu, panchayat, udf, ldf
from mathrubhumi.latestnews.rssfeed https://ift.tt/2PtOI9S
via
IFTTT
No comments:
Post a Comment