സ്വഭാവദൂഷ്യം സംബന്ധിച്ച പരാതികളെ തുടർന്ന് ഫ്ളിപ്കാർട്ട് സിഇഓ രാജിവെച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. ബിന്നി ബൻസാലിനെതിരെ പരാതി ഉന്നയിച്ച യുവതിയും ബിന്നി ബൻസാലും തമ്മിൽ മുമ്പ് അടുപ്പമുണ്ടായിരുന്നുവെന്ന് വിവിധ വ്യവസായ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 2012 ൽ ഫ്ളിപ്കാർട്ട് ജീവനക്കാരിയായി പ്രവർത്തിച്ചിരുന്ന ഒരു യുവതിയുമായി 2016 ൽ ബൻസാൽ അടുപ്പത്തിലായിരുന്നു. ഈ വർഷം ജൂലായിലാണ് യുവതി ബൻസാലിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഫ്ളിപ്കാർട്ടിന്റെ ഉടമസ്ഥ സ്ഥാപനമായ വാൾമാർട്ടിനെ സമീപിച്ചത്. തുടർന്ന് സംഭവം അന്വേഷിക്കാൻ വാൾമാർട്ട് ഗിബ്സൺ ഡൺ എന്ന നിയമ ഏജൻസിയെ ചുമതലപ്പെടുത്തി. ഈ അന്വേഷണത്തിലാണ് ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. എന്നാൽ ഇക്കാര്യം ബൻസാൽ പരസ്യമാക്കിയിരുന്നില്ല. അതേസമയം തനിക്കെതിരെ നടക്കുന്ന അന്വേഷണത്തെ കുറിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബൻസാൽ അറിയുന്നത്. അന്വേഷണം നടക്കുന്ന കാര്യം ബൻസാൽ അറിയാതെ വാൾമാർട്ട് രഹസ്യമാക്കിവെച്ചു. അന്വേഷണത്തെ കുറിച്ച് അറിഞ്ഞയുടൻ തന്നെ ബൻസാൽ സിഇഓ സ്ഥാനം രാജിവെച്ചു. പിറ്റേദിവസം ചൊവ്വാഴ്ചയാണ് വാൾമാർട്ടും ഫ്ളിപ്കാർട്ടും ഈ പ്രശ്നത്തെ കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നത്. ഗുരുതരമായ പെരുമാറ്റദൂഷ്യം സംബന്ധിച്ച ആരോപണത്തെ തുടർന്ന് ഫ്ളിപ്കാർട്ടും വാൾമാർട്ടും അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ഫ്ളിപ്കാർട്ട് ഗ്രൂപ്പ് സിഇഓ സ്ഥാനത്ത് നിന്നും ബിന്നി ബൻസാൽ രാജിവെച്ചതെന്ന് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ആരോപണത്തെ ബൻസാൽ ശക്തമായി നിഷേധിച്ചു. 2012 ലാണ് പരാതിക്കാരിയായ യുവതി ഫ്ളിപ്കാർട്ടിന്റെ കോൾ സെന്ററിൽ ജോലി ചെയ്തിരുന്നത്. എന്നാൽ പിന്നീട് അവർ കമ്പനിയിൽ നിന്നും പോയി. ബൻസാലുമായി ബന്ധമുണ്ടായിരുന്ന 2016 ൽ യുവതി ഫ്ളിപ്കാർട്ടിലെ ജീവനക്കാരിയായിരുന്നില്ല. ജൂലായിൽ പരാതി ലഭിച്ചിട്ടും അത് സംബന്ധിച്ച് അന്വേഷണം നടക്കുന്നകാര്യം ഈ തിങ്കളാഴ്ച വരെ ബിന്നി ബൻസാൽ അറിയാതെ വാൾമാർട്ട് മറച്ചുവെച്ചു. അന്വേഷണത്തിൽ ലൈംഗികാതിക്രമം നടന്നതിന് തെളിവുകളൊന്നും ലഭിച്ചില്ല. എന്നാൽ പരാതി ലഭിച്ച യുവതിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. എന്നാൽ ഈ ബന്ധം ബൻസാൽ വെളിപ്പെടുത്താതിരുന്നത് തെറ്റായിപ്പോയെന്ന് വാൾമാർട്ട് കുറ്റപ്പെടുത്തുന്നു. 77 ശതമാനം ഓഹരി സ്വന്തമാക്കി ഈ വർഷം മേയിലാണ് വാൾമാർട്ട് ഫ്ലിപ്കാർട്ടിന്റെ നിയന്ത്രണാധികാരം സ്വന്തമാക്കിയത്. Content Highlights:Flipkart CEO Binny Bansal had affair with woman Walmart probe found
from mathrubhumi.latestnews.rssfeed https://ift.tt/2QEcQ6a
via
IFTTT
No comments:
Post a Comment