ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപിന് മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നൊക്കെ പറഞ്ഞാല്‍ കലി മൂക്കും. അടുത്തിടെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിച്ച മാധ്യമപ്രവര്‍ത്തകന്റെ ലൈസന്‍സ് റദ്ദാക്കി തിരിച്ചടിച്ച ട്രംപിനെ കുരുക്കി അദ്ദേഹത്തിന്റെ സ്ത്രീകളോടുള്ള സമീപനം വ്യക്തമാക്കുന്ന ഒരു പുസ്തകം കൂടി. ഇത്തവണ ട്രംപിന്റെ സ്ത്രീ സംസര്‍ഗ്ഗം വിഷയമാക്കിയുള്ള പുസ്തകം വന്നിരിക്കുന്നത് മാധ്യമപ്രവര്‍ത്തക നിന ബര്‍ലീഗാണ്. പുസ്തകം വിവാദമായിരിക്കുകയാണ്.
'ഗോള്‍ഡന്‍ ഹാന്‍ഡ് കഫ്‌സ്: ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ട്രംപ്‌സ് വിമണ്‍' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ട്രംപിന്‍െ് സ്ത്രീവിരുദ്ധതയും സ്ത്രീബന്ധങ്ങളും താരതമ്യം ചെയ്യുന്ന പുസ്തകമാണ്. തനിക്കെതിരേ ലൈംഗികാരോപം ഉന്നയിച്ച സ്‌റ്റോമി ഡാനിയേല്‍സിനെ കുതിരമുഖമുള്ളവള്‍ എന്ന് വിളിച്ചതടക്കമുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ കീറിമുറിച്ച് അപലപിക്കുന്ന പുസ്തകം ഇതിനകം വിവാദമായിട്ടുണ്ട്.
തരഞ്ഞെടുപ്പിന് മുമ്പും പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തും ട്രംപ് നടത്തിയ പരാമര്‍ശങ്ങളും പുസ്തകത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്്. ട്രംപിന്റെ മുത്തശ്ശി, മൂന്ന് ഭാര്യമാര്‍, മകള്‍ എന്നിവരെ മുന്‍ നിര്‍ത്തിയുള്ള സ്ത്രീ ബന്ധങ്ങളും 40 വര്‍ഷത്തിനിടയില്‍ ട്രംപ് നടത്തിയ സ്ത്രീ പരാമര്‍ശങ്ങളും പുസ്തകത്തില്‍ നിരത്തിയിട്ടുണ്ട്. തനിക്ക് ഇഷ്ടമില്ലാത്ത സ്ത്രീകളെ ട്രംപ് വിശ്വസിച്ചിരുന്നില്ലെന്ന് പ്രസ്താവിക്കുവാന്‍ ട്രംപിന്റെ അഭിമുഖങ്ങളും പൊതുവേദികളിലെ പ്രസ്താവനകളും പുസ്തകം ഉപയോഗിച്ചിട്ടുണ്ട്്. ഭാര്യ മെലാനിയയെക്കുറിച്ചും മകള്‍ ഇവാന്‍കയെക്കുറിച്ചും പുസ്തകം സവിസ്തരമായി തന്നെ വിഷയമാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2zXdi8j
via IFTTT
No comments:
Post a Comment