കൃഷ്ണരാജസാഗറിന് സമീപം ' കാവേരി മാതാ' പ്രതിമ നിര്‍മിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

കൃഷ്ണരാജസാഗറിന് സമീപം ' കാവേരി മാതാ' പ്രതിമ നിര്‍മിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ കൃഷ്ണരാജസാഗറിന് സമീപം കാവേരി മാതാപ്രതിമ നിർമ്മിക്കാൻ കർണാടക സർക്കാർ തീരുമാനം. 1200 കോടി ചെലവ് പ്രതീക്ഷിക്കുന്ന പ്രതിമ കാവേരി നദിയെ മാതാവായി സങ്കൽപിച്ചാണ് നിർമിക്കുന്നത്. Karnataka government has proposed to erect a 125 feet statute of Mother Cauvery at the Krishna Raja Sagar reservoir in Mandya district. The government has also proposed to build a museum complex, 2 glass towers measuring 360 feet providing a birds eye view of KRS reservoir, 1/3 pic.twitter.com/f2eqkICgCl — ANI (@ANI) 15 November 2018 പ്രതിമയോടനുബന്ധിച്ച് മ്യൂസിയവും രണ്ട് സ്ഫടിക ഗോപുരങ്ങളും നിർമിക്കാൻ പദ്ധതിയുണ്ട്. 360 അടി ഉയരമുള്ള ഗോപുരങ്ങളിൽ നിന്ന് അണക്കെട്ടിനെ മൊത്തമായി വീക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. കൂടാതെ ഇൻഡോർ സ്റ്റേഡിയവും ബാൻഡ് സ്റ്റാൻഡും ചരിത്രപ്രസിദ്ധ സ്മാരകങ്ങളുടെ പകർപ്പുകളും നിർമിക്കാൻ ആലോചനയുണ്ടെന്ന് ജലവിഭവശേഷി വകുപ്പ് മന്ത്രി ഡി.കെ. ശിവകുമാറും ടൂറിസം മന്ത്രി സ.ര.മഹേഷും മാധ്യമങ്ങളോട് പറഞ്ഞു. മ്യൂസിയം കെട്ടിടസമുച്ചയത്തിനും സ്ഫടിക ഗോപുരങ്ങൾക്കുമിടയിലാവും പ്രതിമ സ്ഥാപിക്കുന്നത്. ഒരു സ്തൂപമായാവും മാതാ കാവേരി നിർമിക്കുക. ഏകദേശം 400 ഏക്കറോളം വിസ്തൃതിയുണ്ടാവും നിർമിതിക്കെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. It is not exactly a statue, it will be like a tower. The land already belongs to the govt and we will be inviting investors to invest in it, no govt money will be used. It will be a tourist destination: Karnataka Minister DK Shivakumar on the proposed statue of Mother Cauvery pic.twitter.com/imnhhm0iy4 — ANI (@ANI) 15 November 2018 നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലം സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. സർക്കാർ പണം മുടക്കാതെ നിക്ഷേപകരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചാകും നിർമാണത്തിനുള്ള ധനം സമാഹരിക്കുകയെന്ന് മന്ത്രി ശിവകുമാർ വ്യക്തമാക്കി. ടൂറിസവികസനലക്ഷ്യമാണ് നിർമാണത്തിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Mata Cauvery, Mata Kaveri, Karnataka, Bengaluru


from mathrubhumi.latestnews.rssfeed https://ift.tt/2OGFkdP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages