കൊളംബോ: ഭരണപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പാർലമെന്റിനുള്ളിൽ അംഗങ്ങളുടെ കൈയാങ്കളി. രാജപക്സെ അനുകൂലികളും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അനുകൂലികളുമാണ് ഏറ്റുമുട്ടിയത്. രാജപക്സെ അനുകൂലികളിൽ ചിലർ സ്‍പീക്കർ കാരു ജയസൂര്യയ്ക്കുനേരെ ചവറ്റുകുട്ടയും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞു.പിടിവലിക്കിടെ അംഗങ്ങളിൽപലരും നിലത്തുവീണു. സ്പീക്കറിൽനിന്ന് മൈക്രോഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ രാജപക്സെ പാളയത്തിലെ എം.പി. ദിലും അമുനുഗാമയുടെ കൈയ്ക്ക് മുറിവേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചു. നാടകീയരംഗങ്ങളെത്തുടർന്ന് സഭ പിരിച്ചുവിടുന്നതായി സ്‍പീക്കർ പ്രഖ്യാപിച്ചു. ബുധനാഴ്ച അവിശ്വാസപ്രമേയം പരിഗണിക്കുന്നതിനായി ചേർന്ന പാർലമെൻറ് വ്യാഴാഴ്ചയാണ് പിരിഞ്ഞത്. അതേസമയം, അവിശ്വാസപ്രമേയത്തിന്റെ ഫലം അംഗീകരിക്കുന്നില്ലെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന സ്‍പീക്കർക്ക് കത്ത് നൽകി. ഭരണഘടനയ്ക്കും പാർലമെന്ററി ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണ് സ്‍പീക്കറുടേതെന്ന് സിരിസേന കുറ്റപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2zfqfea
via
IFTTT
No comments:
Post a Comment