കള്ളൻ തീവണ്ടിയിൽത്തന്നെ; മോഷണം പോയത് 14 കോടിയുടെ വസ്തുക്കൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

കള്ളൻ തീവണ്ടിയിൽത്തന്നെ; മോഷണം പോയത് 14 കോടിയുടെ വസ്തുക്കൾ

ന്യൂഡൽഹി: തീവണ്ടിയിൽനിന്ന് കിടക്കവിരി ഉൾപ്പെടെയുള്ള വസ്തുക്കൾ വൻതോതിൽ നഷ്ടപ്പെടുന്നതായി റെയിൽവേ. യാത്രക്കാർതന്നെയാണ് കള്ളന്മാരെന്നാണ് നിഗമനം. 14 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു 2017-'18-ൽ ശീതികരിച്ച കോച്ചുകളിൽനിന്ന് 12,83,415 തൂവാലകൾ, 4,71,077 കിടക്കവിരികൾ, 3,14,952 തലയണയുറകൾ എന്നിവ നഷ്ടമായി. ഈ വർഷം 56,287 തലയണയുറകളും 46,515 പുതപ്പുകളും നഷ്ടമായി. ഇതിനുപുറമേ കക്കൂസിൽ ഉപയോഗിക്കുന്ന മഗ്ഗുകൾ, പൈപ്പുകൾ, ഫ്ലഷ് പൈപ്പുകൾ, കണ്ണാടി എന്നിവയും സ്ഥിരമായി മോഷണം പോകുന്നതായി അധികൃതർ അറിയിച്ചു. മോഷണം പതിവായതിനാൽ ഇനിമുതൽ ഉപയോഗശേഷം കളയാവുന്ന തൂവാലകളാകും നൽകുക. ഒരുമാസം കൂടുമ്പോഴാണ് സാധാരണ കമ്പിളിപ്പുതപ്പുകൾ കഴുകാറ്. എന്നാലിത് രണ്ടാഴ്ചയിൽ ഒരിക്കലാക്കി. മാത്രമല്ല പുതിയ ഡിസൈനിലുള്ള ഭാരം കുറഞ്ഞ പുതപ്പ് നൽകാനും ആലോചനയുണ്ട്. നഷ്ടപ്പെട്ട വസ്തുക്കളുടെ കണക്ക് റെയിൽവേ മേഖല തൂവാലകൾ കിടക്കവിരികൾ തലയണയുറകൾ തലയണകൾ കമ്പിളിപ്പുതപ്പുകൾ ദക്ഷിണറെയിൽവേ 2,04,113 29,573 44,868 3,713 2,745 ഉത്തരമേഖല 5,327 38,916 25,313 3,224 2,483 മധ്യ-കിഴക്കൻ മേഖല 76,852 20,258 22,769 1,657 3,132 കിഴക്കൻ മേഖല 1,31,313 20,258 9,006 1,517 1,913 കിഴക്കൻ തീരമേഖല 43,318 23,197 8,060 വിവരം ലഭ്യമല്ല 2,260 content highlights: railway,indian railway,Indian Railways suffers losses as passengers steal towels, bedsheets, blankets fromtrains


from mathrubhumi.latestnews.rssfeed https://ift.tt/2zfqCp4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages