തിരുവനന്തപുരം: ശബരിമലയിൽ യുവതികൾക്ക് ചില പ്രത്യേക ദിവസങ്ങളിൽ കയറാമെന്നതരത്തിൽ ക്രമീകരണം ഏർപ്പെടുത്തുന്നത് പരിഗണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷിയോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് ഇതേപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത്. ക്രമീകരണങ്ങൾ എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല. പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രിമാരുമായി നടന്ന ചർച്ചയിൽ ഇതേപ്പറ്റി മുഖ്യമന്ത്രി എന്തെങ്കിലും പറഞ്ഞോ എന്ന ചോദ്യത്തിന് കൊട്ടാരം പ്രതിനിധി ശശികുമാരവർമയും വ്യക്തമായ ഉത്തരം നൽകിയില്ല. ചില നിർദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അക്കാര്യത്തിൽ തങ്ങൾക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. content highlights: sabarimala, women entry,special day for women devotees
from mathrubhumi.latestnews.rssfeed https://ift.tt/2OLJUHv
via
IFTTT
No comments:
Post a Comment