ബെംഗളുരു: ഓൺലൈൻ ഫാഷൻ റീട്ടെയ്ലറായ ജബോങ് ഡോട്ട്കോമിൽനിന്ന് പകുതിയോളം ജീവനക്കാർ പുറത്തുപോകേണ്ടിവന്നേക്കും. ഫ്ളിപ്കാർട്ടിന്റെ തന്നെ ഫാഷൻ പോർട്ടലായ മിന്ത്ര 2016ലാണ് ജബോങിനെ ഏറ്റെടുത്തത്. 400 ജീവനക്കാരാണ് നിലവിലുള്ളത്. ഇതിൽ 200 പേരെങ്കിലും പുറത്തുപോകേണ്ടിവരുമെന്നാണ് സൂചന. ഫ്ളിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്ത ശേഷമുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ജബോങിലെ ജീവനക്കാരെ കുറയ്ക്കുന്നത്. ഫ്ളിപ്കാർട്ടിന്റെതന്നെ സ്ഥാപനമായ മിന്ത്ര സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെങ്കിലും ജബോങിന്റെ കാര്യത്തിൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. content highlights:Jabong jobs at risk, Flipkart restructuring, Flipkart's fashion unit Myntra
from mathrubhumi.latestnews.rssfeed https://ift.tt/2B9mGHM
via
IFTTT
No comments:
Post a Comment