ന്യൂഡൽഹി: ഗുരുഗ്രാമിലെ ഒരു മേൽപ്പാലത്തിൽ വെച്ച് കാറിന് തീപിടിച്ചതിനെ തുടർന്നുണ്ടായ നാടകീയ നിമിഷങ്ങളുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലെ പുതിയ ഹിറ്റ്. രാകേഷ് ചണ്ടൽ എന്നയാളുടെ കാറാണ് മേൽപ്പാലത്തിൽ സഞ്ചരിക്കുന്നതിനിടെ തീപിടിച്ചത്. തീ ആളിപ്പടർന്ന് മുന്നോട്ട് നീങ്ങിയ കാറിൽ നിന്ന് കഷ്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. കാറിൽ നിന്ന് രാകേഷ് ചാടി ഇറങ്ങുന്നതും തീഗോളമായി മാറിയ കാറ് മുന്നോട്ട് നീങ്ങുന്നതും മറ്റ് വാഹനങ്ങളിൽ തട്ടുന്നതുമെല്ലാം വീഡോയോയിൽ പതിഞ്ഞിട്ടുണ്ട്. ഹീറോ ഹോണ്ട ചൗക്കിന് സമീപത്തെ രാജീവ് ചൗക്ക് മേൽപ്പാലത്തിലാണ് സംഭവം. ബന്ധുക്കൾക്ക് നൽകാനുള്ള ദീപാവലി സമ്മാനങ്ങളുമായി പോകുകയായിരുന്നു രാകേഷ്. ഒരു ശബ്ദം കാറിൽ നിന്ന് ഉണ്ടായതിനെ തുടർന്ന് താൻ കാറ് നിർത്തി പരിശോധിച്ചെന്നും എന്നാൽ ഒന്നും ശ്രദ്ധയിൽ പെടാഞ്ഞതിനാൽ യാത്ര തുടരുകയുമായിന്നെന്നും രാക്ഷ് വ്യക്തമാക്കി. പിന്നീടും ഈ ശബ്ദം ഉയരുകയും പെട്ടെന്ന് തന്നെ കാറിന് തീ പിടിക്കുകയുമായിരുന്നു. തീ പിടിച്ചു എന്ന് മനസ്സിലാക്കിുയതോടെ താൻ ബ്രെയ്ക്ക് ഉപയോഗിച്ച് കാർ നിർത്താൻ ശ്രമിച്ചു. എന്നാൽ ബ്രെയ്ക്ക് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തുടർന്ന് കാറിൽ നിന്ന് ചാടിയിറങ്ങിയ രാകേഷ് പോലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. അതിനിടയിൽ തീ ആളിക്കത്തി മുന്നോട്ട് നീങ്ങിയ കാർ എതിർ വശത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഞാൻ സഹായത്തിനായി നിലവിളിച്ചപ്പോഴും കണ്ടുനിന്നവർ എന്നെ സഹായിക്കാതെ അപകടം വീഡിയോയിൽ പകർത്തുന്ന തിരക്കിലായിരുന്നു. താൻ അബോധാവസ്ഥയിലായിട്ടും ആരും തന്നെ സഹായിക്കുകയോ വെള്ളം തരുകയോ ചെയ്തില്ല.- രാകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. content highlights:Man jumps out of burning car on flyover
from mathrubhumi.latestnews.rssfeed https://ift.tt/2yYgqkY
via
IFTTT
No comments:
Post a Comment