കെ എം ഷാജിയെ അയോഗ്യനാക്കി, വീണ്ടും തിരഞ്ഞെടുപ്പിന് ഉത്തരവ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

കെ എം ഷാജിയെ അയോഗ്യനാക്കി, വീണ്ടും തിരഞ്ഞെടുപ്പിന് ഉത്തരവ്‌

കൊച്ചി: അഴീക്കോട് എം എൽ എകെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി.വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു.ആറുവർഷത്തേക്കാണ് അയോഗ്യത. 2016ലെ നിയമസഭാതിരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയെന്നഎതിർസ്ഥാനാർഥി എം വി നികേഷ് കുമാർ നൽകിയഹർജിയിലാണ്ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ഷാജിതിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.ജസ്റ്റിസ് പി ഡി രാജൻ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.നികേഷ് കുമാറിന് അമ്പതിനായിരം രൂപ കോടതി ചെലവ് നൽകണമെന്നും കോടതി വിധിച്ചു മുസ്ലിം ലീഗ് സ്ഥാനാർഥിയായിരുന്നഷാജി, വോട്ട് നേടാൻ വർഗീയ പ്രചരണം നടത്തിയെന്നാണ്എൽ ഡി എഫ് സ്ഥാനാർഥിയായിരുന്നനികേഷ് കുമാർ ഹർജിയിൽ ആരോപിച്ചിരുന്നത്. ഷാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയാക്കി പ്രഖ്യാപിക്കണമെന്നുമായിരുന്നു നികേഷ് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. പകരം തിരഞ്ഞെടുപ്പ് നടത്താൻ കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയെ സമീപിക്കുമെന്നുംനിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഷാജി പ്രതികരിച്ചു. content highlights:High court disqualifies K M Shaji as MLA


from mathrubhumi.latestnews.rssfeed https://ift.tt/2zBRHlT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages