ആലപ്പുഴ: സംസ്ഥാന സർക്കാരിന് കീഴിലുള്ള ആലപ്പുഴയിലെ ഹോംകോയിൽ അനധികൃത നിയമനത്തിന് നീക്കം. ദിവസ വേതന അടിസ്ഥാനത്തിലുള്ള ഫാർമസി ഷിഫ്റ്റ് സൂപ്പർവൈസർ തസ്തികയിലേക്ക് ബി.എച്ച്.എം.എസ് യോഗ്യതയുള്ളവർക്കായി നടത്തുന്ന നിയമനത്തിലാണ് ഭരണകക്ഷിയിലെ പ്രമുഖരുടെ സമ്മർദ്ദ പ്രകാരം മാനദണ്ഡങ്ങൾ മാറ്റിയത്.
44 വയസ് പ്രായപരിധി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് നിശ്ചയിച്ച പോസ്റ്റിലേക്ക് ഹോംകോ എം.ഡി നേരിട്ട് നിയമനം നടത്തുന്നതിനായി 50 വയസ് പ്രായപരിധി നിശ്ചയിച്ച് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഭരണകക്ഷിയിലെ ഒരു പ്രമുഖന്റെ ശിപാർശ പ്രകാരം 48 വയസുള്ള ഹോമിയോ ഡോക്ടറെ നിയമിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് സൂചന.
നാളെ രാവിലെ 11 നാണ് നേരിട്ട് കൂടിക്കാഴ്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോമിയോ ഔഷധനിര്‍മാണശാലയായ ഹോംകോയുടെ എം.ഡിക്ക് ആഢംബര കാർ വാങ്ങാൻ അടുത്തിടെ സർക്കാർ അനുമതി നൽകിയത് വിവാദമായിരുന്നു. പ്രളയകെടുതികളെ തുടർന്ന് ചെലവുചുരുക്കാൻ സർക്കാർ വിവിധ വകുപ്പ് മേലധികാരികളെ പ്രേരിപ്പിക്കുന്നതിനിടെയാണ് കാൽ കോടി രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്.
from mangalam.com https://ift.tt/2zUldU9
via IFTTT
No comments:
Post a Comment