തിരുവനന്തപുരം : തീവണ്ടികളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു. തിരുവനന്തപുരം - ചെന്നൈ മെയില്‍, കൊച്ചുവേളി- ബംഗുളൂരു എന്നീ തീവണ്ടികളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരമൊരു ക്രമീകരണം നടപ്പാക്കിയത്. കോച്ചു ക്ഷാമമാണ് സീറ്റ് സംവരണ രീതിയിലേയ്ക്ക് എത്താന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്.
പ്രത്യേക കോച്ചുകള്‍ക്ക് പകരമായി ജനറല്‍ കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവെക്കും. ബസുകളിലെ സീറ്റ് സംവരണത്തിന്റെ മാതൃകയില്‍ സ്ത്രീകളുടെ സീറ്റുകള്‍ തിരിച്ചറിയാന്‍ സ്റ്റിക്കര്‍ പതിക്കും. അതേസമയം, യാതൊരു മുന്നറിയിപ്പും നല്‍കാതെ സീറ്റുകള്‍ക്ക് മുകള്‍ ഭാഗത്ത് സ്ത്രീ സംവരണം എന്ന് എഴുതി ഒട്ടിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. ടിക്കറ്റ് പരിശോധകരും റെയില്‍വേ സംരക്ഷണ സേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്ത്രീസംവരണ സീറ്റുകളില്‍ ഇരിക്കുന്ന പുരുഷന്മാരെ മാറ്റുന്നത്. പലര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.
അതേസമയം, ജനറല്‍ കോച്ചിന്റെ ഒരു ഭാഗം മാറ്റിവെച്ചുള്ള പുതിയ സംവരണ രീതി സുരക്ഷാ ഭീഷണിയും ഉണ്ടാക്കുന്നുണ്ട്. പോലീസുകാരില്ലെങ്കില്‍ സ്ത്രീകളുടെ സീറ്റ് പലരും കൈവശപ്പെടുത്തും എന്നതിനാല്‍ സീറ്റുകള്‍ തിരിച്ചറിയാനായി ക്രമീകരണം ഏര്‍പ്പെടുത്തും.
from mangalam.com https://ift.tt/2T8omsh
via IFTTT
No comments:
Post a Comment