ജോലി ഏറ്റെടുത്തത് ബന്ധുവിന്റെ ത്യാഗമെന്ന വാദം പൊളിയുന്നു; അലവന്‍സ് അപേക്ഷ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ജോലി ഏറ്റെടുത്തത് ബന്ധുവിന്റെ ത്യാഗമെന്ന വാദം പൊളിയുന്നു; അലവന്‍സ് അപേക്ഷ പുറത്ത്

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ചുമതല ഏറ്റെടുത്ത് ദിവസങ്ങൾക്കകം അലവൻസ് ആവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു അദീപ് നൽകിയ അപേക്ഷയുടെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. 1,10,000 രൂപ ശമ്പളം വാങ്ങുന്ന ഒരാൾ 86,000 രൂപയ്ക്ക് ജോലി എടുക്കാൻ ഡെപ്യൂട്ടേഷനിൽ എത്തിയത് ബന്ധുവിന്റെ ത്യാഗമാണെന്ന മന്ത്രിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്. ബന്ധുവായ കെ.ടി അദീപിന്റെത് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിലെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ത്യാഗമാണെന്നായിരുന്നു മന്ത്രി ജലീലിന്റെയും ചെയർമാൻ അബ്ദുൾ വഹാബിന്റെയും വിശദീകരണം. അലവൻസ് പോലും വാങ്ങാാതെയാണ് അദീപ് സ്ഥാനം ഏറ്റെടുത്തതെന്ന വാദം പൊളിക്കുന്നതാണ് ഈ രേഖ. ജോലിയിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾക്കകം അലവൻസുകൾ ആവശ്യപ്പെട്ട് കെ.ടി അദീപ് നൽകിയ അപേക്ഷയാണ് പുറത്തു വന്നത്. പത്രം വാങ്ങാൻ 550 രൂപ വിനോദ ആവശ്യങ്ങൾക്ക് 500 രൂപ വാഹനവുമായി ബന്ധപ്പെട്ട അലവൻസ് 4250 രൂപ ഫർണിച്ചർ അലവൻസ് 3000 രൂപ തുടങ്ങി ഒരു നീണ്ട പട്ടിക തന്നെ അലവൻസ് ആവശ്യപ്പെട്ടുകൊണ്ട് കെ.ടി അദീപ് നൽകിയിട്ടുണ്ട്. ഇതിന് പുറമെ വർഷത്തിൽ രണ്ടരലക്ഷം രൂപയുടെ അധിക അലവൻസും മന്ത്രി ബന്ധു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മന്ത്രി കെ.ടി ജലീൽ കൂടുതൽ പ്രതിരോധത്തിലാവുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2AZ7MnB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages