ഫറ്റോർഡ:എഫ്.സി ഗോവയും ഡൽഹി ഡൈനാമോസുംതമ്മിൽ വ്യാഴാഴ്ച്ച നടന്ന ഐ.എസ്.എൽ മത്സരത്തിന് ശേഷം സംഭവിച്ചത് ദാരുണ രംഗങ്ങൾ. ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം ഗോവയുടെ മൂന്ന് ആരാധകരെ പോലീസുകാരും വളണ്ടിയർമാരും ചേർന്ന് ആക്രമിക്കുകയായിരുന്നു. മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങിനിടെ ഗ്രൗണ്ടിലേക്ക് കടന്നുവെന്ന് ആരോപിച്ചാണ് മർദിച്ചത്. നാൽപത്തിയഞ്ചുകാരനായ സെബി ഡിസൂസ, ഭാര്യ ടിന (42), ഇവരുടെ മകൻ ലെസ്റ്റർ (20) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മർദിച്ചു എന്ന കുറ്റം ചുമത്തി സെബിയേയും ടീനയേയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. ആക്രമണത്തിനിടെ പരിക്കേറ്റ ഇവരുടെ മകൻ ലെസ്റ്റർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. അതേസമയം ആരാധകർക്ക് പിന്തുണയുമായി എഫ്.സി ഗോവ ടീം രംഗത്തെത്തി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഗോവ പിന്തുണ അറിയിച്ചത്. ആരാധകരും പോലീസുകാരും തമ്മിൽ നടന്ന ഏറ്റുമുട്ടൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ ആരാധകർക്കും ക്ലബ്ബ് സുരക്ഷ ഉറപ്പാക്കുമെന്നും ട്വീറ്റിൽ പറയുന്നു. ഇത്തരത്തിലുള്ള ഒരു ആക്രമണവും വെച്ചുപൊറുപ്പിക്കില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായ ശേഷം നടപടി സ്വീകരിക്കും. ഗോവയുടെ ട്വീറ്റിൽ വ്യക്തമാക്കുന്നു. പോലീസുകാരും വളണ്ടിയർമാരും പ്രത്യേകിച്ച കാരണമൊന്നുമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഗ്രൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ചു എന്ന കാരണം പറഞ്ഞ് ലെസ്റ്ററിനെ ഗ്രൗണ്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. ലെസ്റ്ററിനെ രക്ഷിക്കാനെത്തിയതോടെയാണ് രക്ഷിതാക്കൾക്കും മർദനമേറ്റത്-ദൃക്സാക്ഷികൾ പറയുന്നു. Just wanted to know,can the police stewards" that you hire mercilessly beat an unarmed fan??? pic.twitter.com/tbDcFsMX6B — AGNEY FERNANDES (@AGNEY65102108) November 9, 2018 Content Highlights: FC Goa Fans got attacked by police and volunteers
from mathrubhumi.latestnews.rssfeed https://ift.tt/2PlJ0Hb
via
IFTTT
No comments:
Post a Comment