ശബരിമലയില്‍ സ്ഥിതി അതീവഗുരുതരം, സ്ത്രീകളെ തടഞ്ഞത് തെറ്റ്- സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ശബരിമലയില്‍ സ്ഥിതി അതീവഗുരുതരം, സ്ത്രീകളെ തടഞ്ഞത് തെറ്റ്- സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

കൊച്ചി: യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ സ്ഥിതി അതീവഗുരുതരമെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റെന്നും, പതിനെട്ടാം പടിയിൽ കയറിയതിൽ ആചാരലംഘനം നടന്നെന്നും ജില്ലാ ജഡ്ജികൂടിയായ എം.മനോജ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ദേശവിരുദ്ധശക്തികളുംക്രിമിനലുകളും നിലവിലെ സാഹചര്യം മുതലാക്കിയേക്കാമെന്നും റിപ്പോർട്ടിലുണ്ട്. തുലാമാസ പൂജാസമയത്ത് ഉണ്ടായതിന് സമാനമായി ചിത്തിര ആട്ടവിശേഷത്തിനും ശബരിമലയിൽ യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടന്ന സാഹചര്യത്തിലാണ് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട് പറയുന്നു.ലക്ഷക്കണക്കിന് തീർത്ഥാടകരാകും മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനത്ത്എത്തുക.ഈ അവസ്ഥ തുടർന്നാൽ സീസൺ കൂടുതൽ കലുഷിതമാകും.തിക്കിലും,തിരക്കിലുംപെട്ട് തീർത്ഥാടകർക്ക് ജീവാപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചിത്തിര ആട്ടവിശേഷത്തിന് എത്തിയ സ്ത്രീകളെ സന്നിധാനത്ത് തടഞ്ഞത് തെറ്റായ നടപടിയാണ്.പതിനെട്ടാം പടിയിൽ ഇരുമുടിയില്ലാതെ ചിലർ കയറുന്ന സാഹചര്യം ഉണ്ടായി.ഇത് ആചാരലംഘനമാണ്. നിലവിൽ നടത്തുന്ന പ്രതിഷേധങ്ങൾ വിശ്വാസത്തിന്റെയും, ആചാരത്തിന്റെയും മറ്റും പേരു പറഞ്ഞാണ് അരങ്ങേറുന്നത്.എന്നാൽ സുരക്ഷാഭീഷണിയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല.ദേശവിരുദ്ധശക്തികളും,ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലെടുക്കാനിടയുണ്ട്. രാഷ്ട്രീയ പാർട്ടികൾപ്രക്ഷോഭങ്ങളിൽ നിയന്ത്രണം വരുത്താൻ തയ്യാറാകണമെന്നും എം.മനോജ് കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് രണ്ടാം തവണയാണ് സ്പെഷ്യൽ കമ്മീഷണർഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുന്നത്. നേരത്തെ തുലാമാസ പൂജാവേളയ്ക്ക് പിന്നാലെ സ്പെഷ്യൽ കമ്മീഷണർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ശബരിമലയിലെ സാഹചര്യം കൃത്യമായിവിവരിക്കുന്നതോടൊപ്പം ചില മുന്നറിയിപ്പുകൾ കൂടി നൽകുന്നതാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. ഇത് കോടതി അടുത്ത ദിവസം പരിഗണിക്കും. content highlights;Special commissionors report on sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2qFz2Bs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages