അഹമ്മദാബാദിന്റെ പേര് കര്‍ണാവതി ആക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

അഹമ്മദാബാദിന്റെ പേര് കര്‍ണാവതി ആക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഉത്തർപ്രദേശ് സർക്കാർ ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയാക്കിയത് പിന്നാലെ അഹമ്മദാബാദിനെ കർണാവതി ആക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. നിയമ തടസ്സങ്ങളില്ലെങ്കിൽ അഹമ്മദാബാദിന്റെ പേര് മാറ്റുമെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഹമ്മദാബാദിനെ കർണാവതിയായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. നിയമതടസ്സങ്ങൾ മറികടക്കാനാവശ്യമായ പിന്തുണകൾ ലഭിച്ചാൽ പേരുമാറ്റാൻ ഞങ്ങളെപ്പോഴും ഒരുക്കമാണ് - നിതിൻ പട്ടേൽ വ്യക്തമാക്കി. ലോക പൈതൃക പദവിയുള്ള ഇന്ത്യയിലെ ഒരേ ഒരു നഗരമാണ് അഹമ്മദാബാദ്. പുരാതന കാലത്ത് ആസാവൽ എന്നായിരുന്നു അഹമ്മദാബാദ് പ്രദേശം അറിയപ്പെട്ടിരുന്നത്. പിന്നീട് ആസാവൽ രാജാവിനെ യുദ്ധത്തിൽ പാരജയപ്പെടുത്തിയ ചാലൂക്യ രാജാവ് കർണയാണ് സബർമതി നദിയുടെ തീരത്ത് കർണാവതി നഗരം സ്ഥാപിച്ചത്. പിന്നീട് 1411 ൽ കർണാവതിക്ക് സമീപം മറ്റൊരു നഗരം സ്ഥാപിച്ച സുൽത്താൻ അഹമ്മദ് ഷാ ഈ നഗരത്തിന് അഹമ്മദാബാദ് എന്ന് പേര് നൽകുകയായിരുന്നു. കൃത്യമായ സമയം എത്തുന്ന ഘട്ടത്തിൽ പേര് മാറ്റുമെന്നും പട്ടേൽ കൂട്ടിച്ചേർത്തു. എന്നാൽ ഇത് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് ഗിമ്മിക്ക് ആണെന്നായിരുന്നു സംസ്ഥാന കോൺഗ്രസ് വക്താവ് മനീഷ് ദോഷിയുടെ പ്രതികരണം. രാമക്ഷേത്ര നിർമ്മാണം പോലെ ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ബി.ജെ.പി ഇത്തരം പരിപാടികൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് നഗരത്തിന്റെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി ദീപാവലി ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മറ്റ് ചില നഗരങ്ങളുടേയും പേരുകൾ ബി.ജെ.പി സർക്കാരുകൾ ഇത്തരത്തിൽ മാറ്റിയിരുന്നു. content highlights:Gujarat Govt Says Ready to Rename Ahmedabad as Karnavati


from mathrubhumi.latestnews.rssfeed https://ift.tt/2SRlpfx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages