ന്യൂഡൽഹി: മദ്യലഹരിയിൽ അജ്ഞാതൻ വാഹനങ്ങൾക്ക് തീയിട്ടു. തീപിടിത്തത്തിൽ പത്ത് വാഹനങ്ങൾ പൂർണ്ണമായും എട്ട് വാഹനങ്ങൾ ഭാഗികമായും കത്തിനശിച്ചു. തെക്കൻ ഡൽഹിയിലെ മദാൻഗിറിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ അജ്ഞാതനാണ് വാഹനങ്ങൾ കത്തിച്ചതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. എന്നാൽ വാഹനങ്ങൾക്ക് തീവെച്ചതിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. നിർത്തിയിട്ടിരുന്ന ബൈക്കുകളുടെ ഇന്ധനപൈപ്പ് തുറന്ന് പെട്രോൾ പുറത്തേക്കൊഴുക്കിയശേഷമാണ് ആദ്യം തീവെച്ചത്. ആറോളം ബൈക്കുകളാണ് ഇങ്ങനെ അഗ്നിക്കിരയാക്കിയത്. ഈ വാഹനങ്ങളിൽനിന്നുള്ള തീ സമീപത്തെ കാറുകളിലേക്കും പടർന്നു.എട്ട് ബൈക്കുകളും രണ്ട് കാറുകളും തീപിടിത്തത്തിൽ പൂർണ്ണായും കത്തിനശിച്ചു. വാഹനങ്ങൾക്ക് തീയിട്ട് നശിപ്പിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2Dr0uvq
via
IFTTT
No comments:
Post a Comment