ചിത്രം: രാമനാഥ് പൈ കാസർകോട്: തന്റെ ഭൂപ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കയറുമായി ടവറിൽ കയറിയ വയോധികനെ ഒടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി താഴയിറക്കി. കാസർകോട് നെല്ലിക്കട്ട സ്വദേശി മോഹൻ ദാസ് ആണ് കളക്ടറേറ്റിന് പിന്നിലെ സെക്രട്ടറിയേറ്റുമായി ബന്ധിപ്പിക്കുന്ന ടവറിന് മുകളിൽ ആത്മഹത്യ ഭീഷണിയുമായി കയറിയത്. ഇന്ന് രാവിലെ 9.15നാണ് സംഭവം. 30 വർഷമായി ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുകയാണെന്നും പരിഹരിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റുവഴികൾ ഇല്ലെന്നും പറഞ്ഞാണ് മോഹൻദാസ് ടവറിന് മുകളിൽ കയറിയത്. ഇതിനിടെ റവന്യു ഉദ്യോഗസ്ഥർ അനുരഞ്ജന നീക്കവുമായി രംഗത്തെത്തി. ഫലിക്കുന്നില്ലെന്നായതോടെ ഭൂമി രേഖകൾ എറിഞ്ഞുനൽകി. ഇവ മരക്കൊമ്പിൽ കുടുങ്ങി. ഇത് എടുക്കാനെന്ന വ്യാജേന ടവറിനു മുകളിൽ കയറിയ ഫയർഫോഴ്സുദ്യോഗസ്ഥനായ സലിം കുമാർ മോഹൻദാസിനെ ബലമായി പിടികൂകൂടി. ഇതോടെ രക്ഷപ്പെടാനായി മോഹൻദാസ് ടവറിൽ കെട്ടിവെച്ച കുരുക്ക് കഴുത്തിലിട്ടു. ഇതോടെ കയർ കഴുത്തിൽ കുരുങ്ങാതെ ഇരിക്കാനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മോഹൻദാസിനെ തലയിൽ ചുമന്നുനിന്നു. പിന്നാലെ മറ്റു ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കൂടി ടവറിൽ കയറി. രണ്ടുമണിക്കൂർ കളക്ടേറ്റിനെ മുൾമുനയിൽ നിർത്തിയ മോഹൻദാസിനെ ഒടുവിൽ പതിനൊന്നാകാലിന് കയറിൽ കെട്ടി താഴെ ഇറക്കി. പിന്നീട് ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ടവറിൽ ഇരിക്കുന്ന മോഹൻദാസ്. കയറുകൊണ്ട് ഉണ്ടാക്കിയ കുരുക്കും കാണാം. ചിത്രം: രാമനാഥ് പൈ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സലീം കുമാർ ടവറിൽ കയറുന്നു ചിത്രം: രാമനാഥ് പൈ മോഹൻദാസിനെ തലയിൽ ചുമന്ന് നിൽക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ സലീം കുമാർ ചിത്രം: രാമനാഥ് പൈ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ താഴെ ഇറക്കുന്നു.. ചിത്രം: രാമനാഥ് പൈ Content Highlight: suicide attempt by old man in kasaragod
from mathrubhumi.latestnews.rssfeed https://ift.tt/2ETeaRe
via
IFTTT
No comments:
Post a Comment