തിരുവനന്തപുരം: 2018ലെ എഴുത്തച്ഛൻ പുരസ്കാരം എം.മുകുന്ദന്. മലയാളത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സാഹിത്യരംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ, കെ.സച്ചിദാനന്ദൻ, റാണി ജോർജ്, ഡോ.ജി.ബാലമോഹൻ തമ്പി, ഡോ.സുനിൽ പി ഇളയിടം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2Ojq46f
via
IFTTT
No comments:
Post a Comment