അമൃത്സർ: പഞ്ചാബിലെ സർക്കാർ ജീവനക്കാരുടെ അക്കൗണ്ടിലെത്തിയത് ഇരട്ടി ശമ്പളം. ഒക് ടോബറിലെ ശമ്പളം അക്കൗണ്ടിൽ വരവ് വച്ചപ്പോഴാണ് പലർക്കും ഇരട്ടി തുക കിട്ടിയത്. സർക്കാരിന്റെ ദീപാവലി സമ്മാനമാണെന്നാണ് പലരും ധരിച്ചത്. എന്നാൽ ആ സന്തോഷത്തിന് അൽപായുസ്സേ ഉണ്ടായുള്ളൂ. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് അധിക തുക അക്കൗണ്ടിലേക്ക് പോയതെന്ന വിശദീകരണം വൈകാതെ വന്നു. അധികമായി ചേർത്ത തുക ആരും പിൻവലിക്കരുതെന്ന് ജീവനക്കാരോട് നിർദേശിക്കുന്ന അറിയിപ്പും മണിക്കൂറുകൾക്കുള്ളിൽ വന്നു. ജില്ലാ ട്രഷറി ഓഫീസർ എ കെ മൈനി എല്ലാ സർക്കാർ ഓഫീസുകളുടെ തലവന്മാർക്കും അധികമായി ചേർത്ത തുക ഉടൻ തിരിച്ചെടുക്കുമെന്നും അതിനിടയ്ക്ക് ആരും തുക പിൻവലിക്കരുതെന്ന നോട്ടീസും അയച്ചു. അമൃത്സറിൽ മാത്രമല്ല പഞ്ചാബിലെമ്പാടും പലർക്കും സോഫ്റ്റ് വെയറിലെ തകരാറിനെ തുടർന്ന് അധിക തുക ക്രഡിറ്റായി എന്ന് എ കെ മൈനി അറിയിച്ചു. അമൃത്സറിൽ മാത്രം 50 കോടിയോളം രൂപയാണ് ഇങ്ങനെ അധിക തുകയായി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പോയത്. Content Highlights:Government Employees Get Double Salary
from mathrubhumi.latestnews.rssfeed https://ift.tt/2AMvpzq
via
IFTTT
No comments:
Post a Comment