കോഴിക്കോട്: യുവമോർച്ച സംസ്ഥാന സമിതി യോഗത്തിനിടെ വിവാദപ്രസംഗം നടത്തിയ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ അറസ്റ്റ് ഉടൻ ഉണ്ടാവില്ല. മജിസ്ട്രേറ്റിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂ. ശ്രീധരൻ പിള്ളയ്ക്കതിരെ പോലീസ് ജാമ്യമില്ലാ കേസ് എടുത്തിരുന്നു. ഐപിസി 505 (1) ബി പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. ജനങ്ങളിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുംവിധം ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്നതിനാണ് ഈ വകുപ്പുപ്രകാരം കേസെടുക്കുന്നത്. പക്ഷെ അറസ്റ്റ് ചെയ്യണമെങ്കിൽ മജിസ്ട്രേട്ടിന്റെ അനുമതി വേണം. എന്നാൽ കേസിന്റെ സ്വഭാവമനുസരിച്ച് തുടരന്വേഷണത്തിൽ ഈ വകുപ്പ് ഇളവ് ചെയ്യാനോ ചെയ്യാതിരിക്കാനോ കഴിയും.അതു കൊണ്ടുതന്നെ ഉടൻ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. കോഴിക്കോട്ടെ മാധ്യമ പ്രവർത്തകൻ ഷൈബിൻ നന്മണ്ടയുടെ പരാതി പ്രകാരം വിവാദപ്രസംഗത്തിൽ കസബ പോലീസായിരുന്നു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നത്. തുടർന്ന് കേസ് ടൗൺ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു .എൻഡിഎയുടെ നേതൃത്വത്തിൽ കാസർഗോഡ് മധൂരിൽനിന്ന്ശബരിമല സംരക്ഷണരഥയാത്രനടക്കുന്നതിനിടെയാണ്ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് നടന്നാൽ അത് വലിയ പ്രതിഷേധത്തിലേക്ക് വഴിവച്ചേക്കും എന്ന സാധ്യതയും പോലീസിനെ കുഴക്കുന്നുണ്ട്. മാത്രമല്ല രഥയാത്രയ്ക്കുനേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് എൻഡിഎ ഇന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധദിനമായി ആചരിക്കുകയാണ് അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം കോഴിക്കോട് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് ശ്രീധരൻപിള്ളയ്ക്കെതിരെ കേസെടുത്തത്. പൊതുപ്രവർത്തകരായ സാജൻ എസ് ബി നായർ ഡിവൈഎഫ്ഐ നേതാവ് എൽജി ലിജീഷ് എന്നിവരും വിവിധ സ്റ്റേഷനുകളിൽ സമാനമായ പരാതി നൽകിയിട്ടുണ്ട്. ശബരിമലയിൽ 11 മുതൽ 17 വരെ നടന്ന പ്രക്ഷോഭ പരിപാടികൾ ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്നാണ് ശ്രീധരൻ പിള്ള പ്രസംഗിച്ചത്. തന്ത്രി തന്നോട് ചോദിച്ച ശേഷമാണ് യുവതികൾ കയറിയാൽ നടയടക്കുമെന്ന് പറഞ്ഞത്. ശബരിമല നമ്മളെ സംബന്ധിച്ചിടത്തോളം സുവർണാവസരമാണ്. നമ്മൾ ഒരു അജൻഡ മുന്നോട്ടു വെച്ചു, അതിനു പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞ് കളം കാലിയാക്കി... എന്നിങ്ങനെയായിരുന്നു വിവാദ പ്രസംഗം. തന്ത്രിയെയും പ്രവർത്തകരെയും ശ്രീധരൻപിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചിരിക്കയാണെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് മാവൂർ റോഡിലെ നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽ വെച്ചായിരുന്നു വിവാദ പ്രസംഗം. ഇത് വലിയ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരുന്നു. വിശ്വാസികളോടൊപ്പം എന്ന ലേബലിലാണ് ബി.ജെ.പി ശബരിമല പ്രതിഷേധത്തെ പ്രചരിപ്പിച്ചിരുന്നതെങ്കിലും പ്രസംഗം പുറത്ത് വന്നതോടെ ബി.ജെ.പി ഇത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഉപയോഗിക്കുകയാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയർന്നുവന്നത്. എന്നാൽ കേസെടുത്ത സാഹചര്യത്തിലും, പറഞ്ഞകാര്യത്തിൽ ഒരുതരത്തിലുമുള്ള വ്യത്യാസം വരുത്താനും താൻ തയ്യാറല്ലെന്നാണ് ശ്രീധരൻപിള്ള മധൂരിലെ എൻ.ഡി.എ യോഗത്തിൽ പറഞ്ഞത്. മാത്രമല്ല തനിക്കെതിരേയുള്ള കോടതിയലക്ഷ്യ കേസ് നിലനിൽക്കില്ലെന്നും കോഴിക്കോട് കോൺഗ്രസുകാരനും എറണാകുളത്ത് കമ്യൂണിസ്റ്റുകാരനും കേസ് കൊടുത്തിട്ടുണ്ടെന്നായിരുന്നു ശ്രീധരൻപിള്ളയുടെ പരാമർശം. സുപ്രീംകോടതി വിധിയെ കുറിച്ച് അമിത്ഷാ പറഞ്ഞ കാര്യം ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അതുകൊണ്ട് കേസിനെ ഭയമില്ലെന്നും ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. content highlights:p s sredharan pillai not likely to be arrested soon
from mathrubhumi.latestnews.rssfeed https://ift.tt/2SXwprN
via
IFTTT
No comments:
Post a Comment