തിരഞ്ഞെടുപ്പ് റദ്ദാക്കി; കെ.എം. ഷാജിക്ക് അയോഗ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

തിരഞ്ഞെടുപ്പ് റദ്ദാക്കി; കെ.എം. ഷാജിക്ക് അയോഗ്യത

കൊച്ചി: തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന ഹർജിയിൽ അഴീക്കോട് എം.എൽ.എ. കെ.എം. ഷാജിയുടെ നിയമസഭാംഗത്വം െെഹക്കോടതി റദ്ദാക്കി. മുസ്‌ലിം ലീഗ് നേതാവായ ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ആറുവർഷത്തെ വിലക്കും ഏർപ്പെടുത്തി. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സമയം അനുവദിച്ച് രണ്ടാഴ്ചത്തേക്ക് വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. സുപ്രീംകോടതിയിൽനിന്ന് സ്റ്റേ കിട്ടിയില്ലെങ്കിൽ ഈ കാലയളവിനുശേഷം കെ.എം. ഷാജിയുടെ എം.എൽ.എ. സ്ഥാനം സ്വാഭാവികമായും നഷ്ടമാകും. അപ്പീൽ സ്വീകരിക്കുന്നതോടെ ഇത്തരം കേസുകളിൽ സുപ്രീംകോടതി സ്റ്റേയും അനുവദിക്കാറാണ് പതിവ്. ചിലപ്പോൾ ഉപാധികളോടെയാവും ഇത്. എതിർസ്ഥാനാർഥിയായി മത്സരിച്ച എൽ.ഡി.എഫിലെ എം.വി. നികേഷ് കുമാർ നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി.ഡി. രാജന്റെ ഉത്തരവ്. വ്യാപകമായി വർഗീയപ്രചാരണം നടത്തിയാണ് കെ.എം. ഷാജി തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നാണ് ഹർജിയിലെ ആരോപണം. അപമാനകരവും അസത്യവുമായ പ്രചാരണം നടത്തിയെന്നും ഹർജിയിൽ പറയുന്നു.ഹർജിക്കാരന് കോടതി ചെലവിനത്തിൽ 50,000 രൂപ നൽകണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. ഷാജിയെ അയോഗ്യനാക്കിയ നടപടിയും ഇതിൽ സ്റ്റേ അനുവദിച്ച വിധിയും രാഷ്ട്രപതിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും നിയമസഭാ സ്പീക്കറെയും അറിയിക്കണം. അയോഗ്യനാക്കിക്കൊണ്ടുള്ള വിധി രാവിലെയാണ് ജസ്റ്റിസ് പി.ഡി. രാജന്റെ ബെഞ്ച് പ്രഖ്യാപിച്ചത്. ഇതിനെതിരേ ഷാജി നൽകിയ ഹർജി ഉച്ചയ്ക്ക് കോടതിചേർന്നപ്പോൾ അതേ ബെഞ്ചുതന്നെ പരിഗണിച്ച് സ്റ്റേ ചെയ്തു. സ്റ്റേ അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ കോടതിച്ചെലവ് കെട്ടിവെക്കണം. ഉപാധികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. എം.എൽ.എ. എന്ന നിലയിൽ കെ.എം. ഷാജി ഇക്കാലയളവിൽ പ്രതിഫലം കൈപ്പറ്റരുത്, വോട്ടിങ്ങിൽ പങ്കെടുക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും വേണമെന്ന് നികേഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളും ചൊവ്വാഴ്ച പരിഗണിക്കും.മുഖ്യം വർഗീയ പ്രചാരണംഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 2016-ലെ തിരഞ്ഞെടുപ്പിൽ 2287 വോട്ടിനാണ് ഷാജി, എൽ.ഡി.എഫ്. സ്ഥാനാർഥിയും മാധ്യമപ്രവർത്തകനുമായ എം.വി. നിേകഷ് കുമാറിനെ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു നികേഷിന്റെ ഹർജിയിലെ പ്രധാന ആരോപണം. ഇത്തരം ഉള്ളടക്കം അടങ്ങുന്ന ലഘുലേഖകൾ മണ്ഡലത്തിൽ വ്യാപകമായി പ്രചരിപ്പിച്ചതായി ഹർജിയിൽ ആരോപിക്കുന്നു. മതവികാരം ഉയർത്തിക്കാട്ടുന്ന തരത്തിലുള്ളതായിരുന്നു ലഘുലേഖകൾ. സാമ്പത്തിക ആരോപണങ്ങളും വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും ലഘുലേഖകളിലുണ്ടായിരുന്നു. ഇവ മണ്ഡലത്തിൽ വിതരണം ചെയ്തു.തിരഞ്ഞെടുപ്പ് നടപടികൾക്കിടെ മതം ഉയർത്തിക്കാട്ടുന്നത് അനുവദിക്കാനാകില്ല. മതത്തിന്റെ അടിസ്ഥാനത്തിലുള്ള അഭ്യർഥനയാണുണ്ടായത്. ലഘുലേഖകൾ വായിച്ചപ്പോൾ നികേഷിന് വോട്ടുചെയ്യാതിരിക്കാനുള്ള മാനസികാവസ്ഥയുണ്ടായെന്ന് വോട്ടർമാർ പറഞ്ഞു. സ്ഥാനാർഥിയുടെയോ ഏജന്റിന്റെയോ അനുമതിയോടെയാണ് ലഘുലേഖകൾ ഇറങ്ങിയതെന്ന് അനുമാനിക്കാവുന്നതാണ്. വ്യക്തമായ പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കിയതെന്ന് വ്യക്തമാണെന്നും ഹർജിയിൽ പറയുന്നു. കോടതി പരിഗണിച്ചത്* ഇത്തരമൊരു ഹർജി നിലനിൽക്കുമോ.* സ്ഥാനാർഥിയുടെയോ ഏജന്റിന്റെയോ സമ്മതത്തോടെയോ അറിവോടെയോ ആരെങ്കിലും വോട്ടർമാരുടെ സ്വതന്ത്ര വോട്ടവകാശത്തെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടോ* മതം, ജാതി, സമുദായം എന്നിവയുടെ പേരിൽ വോട്ട് തേടുകയോ വോട്ട് ചെയ്യുന്നതിൽനിന്ന് വിട്ടു നിൽക്കാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ* വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ലഘുലേഖകൾ വിതരണം ചെയ്തിരുന്നോ* യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച മുസ്ളീംലീഗ് നേതാവ് കെ.എം. ഷാജിയെ തിരഞ്ഞെടുത്ത നടപടിക്ക് നിയമ സാധുതയുണ്ടോകുറ്റം നിലനിൽക്കുംഅഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പിലുണ്ടായ നടപടികൾ സ്ഥാനാർഥിയുടെയോ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ അറിവോടെയാണെന്ന് ഹൈക്കോടതി വിലയിരുത്തി. ജനപ്രാതിനിധ്യ നിയമത്തിലെ 123 (3), 123 (4) എന്നീ വകുപ്പുപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നും കണ്ടെത്തിയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2Dxvk5g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages