ശബരിമല; വാഹനങ്ങൾക്ക് പോലീസ് പാസ് നിർബന്ധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ശബരിമല; വാഹനങ്ങൾക്ക് പോലീസ് പാസ് നിർബന്ധം

ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലേക്കുവരുന്ന എല്ലാ വാഹനങ്ങൾക്കും പോലീസ് വാഹന പാസ് ഏർപ്പെടുത്തും. അവരവരുടെ പോലീസ് സ്റ്റേഷനിൽനിന്ന് ലഭിക്കുന്ന പാസ് വാഹനത്തിന്റെ മുൻവശത്തെ ചില്ലിൽ പ്രദർശിപ്പിക്കണം. പാസില്ലാത്ത വാഹനങ്ങൾക്ക് നിലയ്ക്കലും മറ്റുസ്ഥലങ്ങളിലും പാർക്കിങ് അനുവദിക്കില്ല. തീർഥാടനവുമായി ബന്ധപ്പെട്ട് കടകളിലും മറ്റും ജോലിക്കായി എത്തുന്നവരും കരാർ ജോലിക്കാരും അവരവരുടെ പേര്, വിലാസം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖ, സ്ഥിരതാമസമാക്കിയിട്ടുള്ള പോലീസ് സ്റ്റേഷനിൽനിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഹെൽത്ത് കാർഡ് എന്നിവ ജോലിചെയ്യുന്ന സ്ഥലത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകണം. അവിടെനിന്നുള്ള തിരിച്ചറിയൽ കാർഡ് 13-നുമുമ്പ് കൈപ്പറ്റണം. തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്തവരെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2RJpYHp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages