രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം: ഇ.പി.ജയരാജന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ജലീലിനുള്ളത്, ആഞ്ഞടിച്ച് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം: ഇ.പി.ജയരാജന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ജലീലിനുള്ളത്, ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി കെ.ടി ജലീലിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് കെ.ടി ജലീലിനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദ്യമുയര്‍ത്തി. വ്യക്തമായ സ്വജനപക്ഷപാതം പുറത്ത് വന്ന സാഹചര്യത്തില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവെയ്ക്കാന്‍ തയാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ചെന്നിത്തല ആവശ്യമുയര്‍ത്തി.

മന്ത്രിയുടെ രാജി വാങ്ങണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ തടവ് കിട്ടാവുന്ന തെറ്റാണ് മന്ത്രി ചെയ്തിട്ടുള്ളത്. ിക്കാര്യം മന്ത്രി തശന്റ ഫെയ്‌സ്ബുക്കില്‍ സമ്മതിച്ചതാണെന്നും ചെന്നിത്തല ആരോപിച്ചു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള ജലീലിന്റെ ബന്ധുവിന്റെ നിയമനം ലംഘിച്ചുള്ളതാണെന്നും ചെന്നിത്തല പറയുന്നു.

സര്‍ക്കാര്‍ സ്ഥാപനമല്ലാത്തതുകൊണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ ചരിത്രത്തിലില്ലാത്തതാണ്. നിയമനം നടന്ന പോസ്റ്റിലേക്കുള്ള യോഗ്യതയില്‍ തന്നെ മന്ത്രി മാറ്റം വരുത്തി. ഈ നിയമനത്തില്‍ വിജിലന്‍സ് ക്ലിയറന്‍സ് ലഭ്യമായിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളിലും ചെന്നിത്തല സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. പോലീസിനെ നോക്കുകുത്തിയാക്കി. ബിജെപി അഴിഞ്ഞാട്ടത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമലയില്‍ തന്ത്രി പത്രക്കാരോട് സംസാരിക്കുന്നത് വിലക്കിയ സര്‍ക്കാര്‍ ബിജെപിക്കാര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. ബിജെപിയുടെ രാഷ്ട്രീയ അജണ്ട തടയാന്‍ എന്തുകൊണ്ട് പോലീസിന് കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചര്‍ത്തു.



from mangalam.com https://ift.tt/2F7zWAN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages