ബ്രൂവറിയില്‍ അന്വേഷണം ആവശ്യമില്ല; ചെന്നിത്തലയുടെ ആവശ്യം ഗവര്‍ണര്‍ നിരാകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ബ്രൂവറിയില്‍ അന്വേഷണം ആവശ്യമില്ല; ചെന്നിത്തലയുടെ ആവശ്യം ഗവര്‍ണര്‍ നിരാകരിച്ചു

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്ത് ഗവര്‍ണര്‍ പി.സദാശിവം തള്ളി. സര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി നിലപാടും കൂടി പരിഗണിച്ചാണ് ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിന്റെ ആവശ്യം നിരസിച്ചത്. ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മൂന്നു തവണ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.

ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കിയെന്നും വിശദമായ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യത്തില്‍ പുതിയ തീരുമാനമെടുക്കൂവെന്നും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. ബ്രൂവറി അനുമതി റദ്ദാക്കിയ സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

ബ്രൂവറി ഇടപാടില്‍ അപേക്ഷകരില്‍ ചിലരെ വഴിവിട്ട് സഹായിച്ചത് വലിയ വിവാദമായിരുന്നു. പാര്‍ട്ടിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ തിരക്കിട്ട് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിനു പിന്നില്‍ ചിലരുടെ താല്‍പര്യങ്ങളാണെന്ന് സുചനയുണ്ടായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ട് അനുമതികള്‍ റദ്ദാക്കിയത്.



from mangalam.com https://ift.tt/2F3zljA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages