മുംബൈ : വര്‍ഷത്തില്‍ 1000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് പതജ്ഞലി ആയുര്‍വേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് കാലുവയ്ക്കുന്നു. 'പരിധാന്‍' എന്ന പേരില്‍ ബ്രാന്റ്ഡ് അപ്പാരല്‍ മേഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പരിധാന്‍ എന്ന പേരില്‍ നടത്തിപ്പ് സാമ്പത്തികവര്‍ഷം 100 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും. 2020 ഓടെ ഫ്രാബൈസി മാതൃകയില്‍ 500 ഔട്ട്‌ലെറ്റുകളായി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.
എല്ലാ പ്രായക്കാര്‍ക്കും യോജിച്ച വസ്ത്രങ്ങള്‍ ലൈവ് ഫിറ്റ്, ആസ്ത, സന്റ്കാര്‍ എന്നീ പേരുകളിലാകും കമ്പനി പുറത്തിറക്കുക. പുരുഷന്മാര്‍ക്കുള്ള വസ്ത്രങ്ങളാണ് സന്‍സ്‌കാര്‍. ആസ്ത സ്ത്രീകള്‍ക്കും. സ്‌പോര്‍ട്‌സ് വെയര്‍ വസ്ത്രങ്ങളാണ് ലൈവ് ഫിറ്റ് എന്ന പേരില്‍ പുറത്തിറക്കുക.
from mangalam.com https://ift.tt/2qztMzu
via IFTTT
No comments:
Post a Comment