തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ശബരിമലയില്‍ എത്തുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ശബരിമലയില്‍ എത്തുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നടതുറക്കുമ്പോള്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ശബരിമലയില്‍ എത്തുമെന്ന മുന്നറിയിപ്പുണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍. മുന്നറിയിപ്പുകളെ മാനിച്ചാണ് ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ ഒരു സ്വകാര്യ ചാനല്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മാധ്യമങ്ങള്‍ക്കും വിശ്വാസികള്‍ക്കും നിയന്ത്രണം ഉണ്ടായിരുന്നില്ല. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ എത്തുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു.

സമാധാനപരമായ തീര്‍ത്ഥാടനം ഉറപ്പാക്കാനായിരുന്നു പൊലീസ് വിന്യാസം. വനിതാ മാധ്യമ പ്രവര്‍ത്തകരെ അടക്കം നാമജപ സമരക്കാര്‍ ആക്രമിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. നവംബര്‍ നാലാം തീയതിയും അഞ്ചാം തീയതിയും ശബരിമലയില്‍ റിപ്പോര്‍ട്ടിംഗിനായെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് തടഞ്ഞിരുന്നു.

അതേസമയം ശബരിമലയില്‍ ക്രമസമധാന പാലനത്തിനായി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ ഭരണ പക്ഷത്തിന്റെ വിശ്യസ്തരായ പോലീസുകാര്‍ തന്നെ പൊളിച്ചുവെന്ന ആരോപണങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.



from mangalam.com https://ift.tt/2qw5qGG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages