മദ്യപിച്ചതിന് പിന്നാലെ ഹുക്ക വലിച്ചു, പ്രശസ്ത മോഡല്‍ മരിച്ചു; ഹുക്ക വലിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊളളലേറ്റിരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

മദ്യപിച്ചതിന് പിന്നാലെ ഹുക്ക വലിച്ചു, പ്രശസ്ത മോഡല്‍ മരിച്ചു; ഹുക്ക വലിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊളളലേറ്റിരുന്നു

എസ്പറാന്‍സ: പ്രശസ്ത മോഡല്‍ ജെന്നിഫര്‍ മുനോസ് അന്തരിച്ചു. അമിതമായി ഹുക്ക വലിച്ചതിനെ തുടര്‍ന്ന് ഉണ്ടായ നെഞ്ചുവേദനയാണ് മരണകാരണം. നിശാക്ലബ്ബില്‍ അര്‍ജന്റീനയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷങ്ങള്‍ക്കിടെയാണ് ജെന്നിഫറിന് നെഞ്ചുവേദനയുണ്ടായത്. മദ്യപിച്ചതിന് ശേഷം ജെന്നിഫര്‍ ഹുക്ക വലിക്കുകയായിരുന്നു. തുടര്‍ന്നാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇഞ്ചെക്ഷന്‍ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ശ്വാസകോശത്തിലുണ്ടായ സങ്കീര്‍ണത കാരണം ജെന്നിഫര്‍ കോമയിലേക്ക് വീണതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ഹുക്ക വലിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊളളലുണ്ട്. ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാണ് ജെന്നിഫര്‍.

ഹുക്ക എന്ന് കേള്‍ക്കുമ്പോള്‍ അത്ര പ്രശ്‌നമൊന്നുമില്ലെന്ന് തോന്നുമെങ്കിലും ഇത് സിഗരറ്റിനെക്കാള്‍ പ്രശ്‌നക്കാരനാണെന്ന് പഠനം. ആരോഗ്യമുള്ള 48 ആളുകളെയാണ് ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഹുക്ക വലിക്കുന്നതിന് മുന്‍പും ശേഷവും ഇവരുടെ ഹൃദയമിടിപ്പ് രക്തസമ്മര്‍ദ്ദം, ധമനികളുടെ കാഠിന്യം, രക്തത്തിലെ നിക്കോട്ടിന്റെ അളവ്, പുറത്തുവിടുന്ന കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് എന്നിവ പരിശോധിച്ചു. 30 മിനിറ്റ് ഹുക്ക വലിക്കാനാണ് സംഘം ആവശ്യപ്പെട്ടത്. അരമണിക്കൂര്‍ ഹുക്ക വലിച്ച ശേഷം ഹൃദയമിടിപ്പ് സാധാരണയുള്ളതിനേക്കാള്‍ 16 എണ്ണം വര്‍ധിച്ചതായി കണ്ടെത്തി. രക്തസമ്മര്‍ദ്ദവും വര്‍ദ്ധിച്ചു.



from mangalam.com https://ift.tt/2QUufb1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages