സുപ്രീംകോടതി വിധിയായതിനാല്‍ എന്തു പറയാന്‍? ശബരിമല വിഷയത്തില്‍ ഇടപെടാനില്ലെന്ന് കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

സുപ്രീംകോടതി വിധിയായതിനാല്‍ എന്തു പറയാന്‍? ശബരിമല വിഷയത്തില്‍ ഇടപെടാനില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. സുപ്രീംകോടതി വിധിയായതിനാല്‍ എന്തു പറയാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ചോദ്യമുയര്‍ത്തി. സംസ്ഥാന സര്‍ക്കാരിനെ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാനാകുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ പി.സദാശിവവുമായി സംസാരിച്ചുവെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ശബരിമല സ്ത്രീപ്രവേശനവിധി ഭരണഘടനാ ബഞ്ചിന് മാത്രമേ സ്‌റ്റേ ചെയ്യാനാകൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വീണ്ടും വ്യക്തമാക്കി. ഭരണഘടനാ ബഞ്ചിന് മാത്രമേ ഈ വിധിയില്‍ എന്തു മാറ്റവും വരുത്താനാകൂ. ജനുവരി 22 - ന് മുമ്പ് ശബരിമല കേസുകള്‍ പരിഗണിക്കാനാകില്ലെന്ന് വീണ്ടും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മണ്ഡലകാലത്തിനായി ശബരിമല നട തുറന്നതിനാല്‍ അടിയന്തരമായി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി കേള്‍ക്കാന്‍ തയ്യാറായില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുള്‍പ്പടെ അയ്യപ്പസേവാസംഘത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അടിയന്തരമായി ഈ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഉറച്ച നിലപാടെടുക്കുകയായിരുന്നു.



from mangalam.com https://ift.tt/2PAe8Tg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages