ഉര്‍ജിത് പട്ടേലിനും സംഘത്തിനും നട്ടെല്ല് ഉണ്ടെന്ന് കരുതുന്നു: രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

ഉര്‍ജിത് പട്ടേലിനും സംഘത്തിനും നട്ടെല്ല് ഉണ്ടെന്ന് കരുതുന്നു: രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനും അദ്ദേഹത്തിന്റെ സംഘത്തിനും നട്ടെല്ല് ഉണ്ടെന്ന് കരുതുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഓരോ സ്വതന്ത്ര്യ സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് അവര്‍ ചെറുത്തുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹു ഗാന്ധി പറഞ്ഞു. ഓഫ് ഇന്ത്യയുടെ നിര്‍ണായക ബോര്‍ഡ് മീറ്റിംഗ് ചേരാനിരിക്കേയാണ് രാഹുലിന്റെ ട്വീറ്റ്.

''പ്രധാനമന്ത്രി മോഡിയും അദ്ദേഹത്തിന്റെ കൂട്ടുകക്ഷികളും ഓരോ സ്വതന്ത്ര സ്ഥാപനങ്ങളെയും അവരുടെ കൈപ്പിടിയിലൊതുക്കാന്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗത്തിലുള്ള അദ്ദേഹത്തിന്റെ പാവകള്‍ റിസര്‍വ് ബാങ്കിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഉര്‍ജിത് പട്ടേലിനും അദ്ദേഹത്തിന്റെ സംഘത്തിനും നട്ടെല്ല് ഉണ്ടെന്നും അത് തെളിയിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും'' രാഹുല്‍ പറയുന്നു.

റിസര്‍വ് ബാങ്കില്‍ നിന്നുള്ള അധിക കരുതല്‍ തുക കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ആര്‍.ബി.ഐയും ധനമന്ത്രാലയവുമായി അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ഇന്നത്തെ യോഗം.



from mangalam.com https://ift.tt/2QPBIbm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages