നോർത്ത് സൗണ്ട്: ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തോൽപിച്ച ഓസ്ട്രേലിയക്ക് നാലാം വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് നിശ്ചിത ഇരുപത് ഓവറിൽ 105 റൺസ് മാത്രമാണ് നേടാനായത്. നാല് വർഷം മുൻപ് ബംഗ്ലാദേശിൽ നടന്ന ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയെ നേരിട്ടപ്പോഴും ഇംഗ്ലണ്ട;105 റൺസാണ് നേടിയത്. 37 പന്തിൽ നന്ന് 43 റൺസെടുത്ത ഡാനിയെല വൈറ്റിനും 28 പന്തിൽ നിന്ന് 25 റൺസെടുത്ത ഹീത്തർ നൈറ്റിനും മാത്രമാണ് ഓസീസ് ബൗളിങ്ങിനെ ചെറുക്കാനായത്. മറ്റുള്ളവർക്കാർക്കും ഇരട്ടസംഖ്യ കടക്കാനായില്ല. 19.4 ഓവറിൽ അവർ ഓൾഒൗട്ടായി. ആഷ്ലി ഗാർഡ്നർ മൂന്നും വെർഹാമുംഷട്ടും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ചെറിയ ലക്ഷ്യം ഏറെക്കുറേ അനായാസമായി തന്നെയാണ് ഓസീസ് മറികടന്നത്. 29 പന്ത് ശേഷിക്കെ അവർ ലക്ഷ്യം കൈവരിച്ചു. 20 പന്തിൽ നിന്ന് 22 റൺസെടുത്ത ഹീലിയും 15 പന്തിൽ നിന്ന് 14 റൺസെടുത്ത മൂണിയുമാണ് പുറത്തായത്. ഗാർഡ്സർ 26 പന്തിൽ നിന്ന് 33 ഉം ലാന്നിങ് 30 പന്തിൽ നിന്ന് 28 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. എക്ലസ്റ്റണും ഹേസലും ഓരോ വിക്കറ്റ് വീതമെടുത്തു. ഈ ബാറ്റിങ് പ്രകടനത്തോടെ ഓസ്ട്രേലിയയുടെ അലിസ്സ ഹീലി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി. 225 റൺസാണ് ഹീലിയുടെ സംഭാവന. പ്ലെയർ ഓഫ് ദി ടൂർണമെന്റും ഹീലിയാണ്. ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിട്ടില്ല എന്ന ഓസ്ട്രേലിയയുടെ റെക്കോഡ് ഇപ്പോഴും ഭദ്രമാണ്. 2014, 2012, 2010 വർഷങ്ങളിലാണ് ഓസ്ട്രേലിയ ഇതിന് മുൻപ് ലോകകപ്പ് നേടിയത്. 2012ലും 2014ലും ഇംഗ്ലണ്ടായിരുന്നു എതിരാളികൾ. 2009ൽ നടന്ന പ്രഥമ ലോകകപ്പിലെ ജേതാക്കളാണ് ഇംഗ്ലണ്ട്. Content Highlights:ICC Womens T20 World Cup Final Champions Australia England Alyssa Healy
from mathrubhumi.latestnews.rssfeed https://ift.tt/2RaI8lu
via
IFTTT
No comments:
Post a Comment