ബ്യൂണസ് ഏറീസ്: അർജന്റിനയിലെ ഫുട്ബോൾ രംഗത്തെ കുത്തഴിഞ്ഞ അവസ്ഥ വിളിച്ചോതിക്കൊണ്ട് പരമ്പരാഗത വൈരികളായ ബൊക്ക ജൂനിയേഴ്സും റിവർ പ്ലേറ്റും തമ്മിലുള്ള കോപ്പ ലിബർട്ടഡോഴ്സ് ഫൈനലിന്റെ രണ്ടാംപാദ മത്സരം. അർജന്റീനയിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മത്സരമായിരുന്നു ഇത്. റിവർ പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടായ ബ്യൂണസ് ഏറീസിലെ എസ്റ്റാഡിയോ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ വച്ച് ആരാധകർ ബൊക്ക ജൂനിയേഴ്സിന്റെ ടീം ബസ് ആക്രമിച്ചതിനെ തുടർന്ന് ഫൈനൽ മത്സരം മാറ്റിവച്ചു. ആദ്യം ഒരു മണിക്കൂർ വൈകിച്ച മത്സരം പിന്നീട് രണ്ട് ടീമുകളുടെയും അധികൃതരുമായി സംസാരിച്ച് ഞായറാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഈ മത്സരത്തിന് സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കുമോ എന്ന കാര്യം ഉറപ്പില്ല. കഴിഞ്ഞ ദിവസം ഈ മത്സരത്തിന് മുന്നോടിയായുള്ള ബൊക്ക ജൂനിയേഴ്സ് ടീമിന്റെ പരിശീലനം കാണാൻ മാത്രം അര ലക്ഷം ആളുകളാണ് സ്റ്റേഡിയത്തിൽ എത്തിയത്. മത്സരത്തിനായി ബൊക്ക ജൂനിയേഴ്സിന്റെ ടീം ബസ് സ്റ്റേഡിയത്തിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. ഒരു വിഭാഗം ആരാധകർ ബസ് വളയുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. കല്ലേറിൽ ബസ്സിന്റെ ചില്ല് തകർന്ന് ബൊക്കയുടെ താരങ്ങ്യായ പാബ്ലൊ പെരസ്, ഗോൺസാലോ ലമാർഡോ എന്നീ കളിക്കാർക്ക് പരിക്കേറ്റു. പെരസിന് കണ്ണിനാണ് പരിക്ക്. ലമാർഡോയ്ക്ക് തലയ്ക്കും. ഇരുവരെയും ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലകറക്കവും ഛർദിയും ഉണ്ടായതിനെ തുർന്ന് മുൻ അർജന്റീന ഇന്റർനാഷണൽ കാർലോസ് ടെവസ് ചികിത്സ തേടി. മൂന്ന് വർഷം മുൻപ് റിവർ പ്ലേറ്റും ബൊക്കെ ജൂനിയേഴ്സും തമ്മിലുള്ള കോപ്പ ലിബർട്ടഡോഴ് പ്രീക്വാർട്ടർ മത്സരവും സമാനമായ അക്രമസംഭവങ്ങളെ തുടർന്ന് മാറ്റിവച്ചിരുന്നു. ബൊക്കയുടെ ഹോം ഗ്രൗണ്ടായ ബൊംബണെരോ സ്റ്റേഡിയത്തിലെ കളിക്കാരുടെ ടണലിൽ വച്ച് ആരാധകർ റിവർ പ്ലേറ്റിന്റെ താരങ്ങളെ കുരുമുളക് സ്പ്രേ ഉപയോഗച്ച് ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് ബൊക്ക ജൂനിയേഴ്സിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വലിയ ക്ലബ് ചാമ്പ്യൻഷിപ്പാണ് കോപ്പ ലിബർട്ടഡോഴ്സ്. എങ്കിലും അർജന്റീനയിലെ ഏറ്റവും വലിയ രണ്ട് ക്ലബുകളായ ബൊക്കയും റിവർ പ്ലേറ്റും ഇതാദ്യമായാണ് ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ബൊക്കയുടെ ഹോം ഗ്രൗണ്ടായ ബൊംബൊണേരോയിൽ നടന്ന ആദ്യപാദ മത്സരം 2-2 എന്ന സ്കോറിൽ സമനിലയിൽ കലാശിച്ചു. അതുകൊണ്ട് തന്നെ രണ്ടാംപാദ മത്സരം നിർണായകമായിരുന്നു. മുഴുവൻ രാജ്യത്തിനും നാണക്കേടുണ്ടാക്കിയ സംഭവം എന്നാണ് മുൻ അർജന്റൈൻ ഇന്റർനാഷണൽ ഗബ്രിയേൽ ബാറ്റിസ്റ്റിയൂട്ട പ്രതികരിച്ചത്. Content Highlights:Boca Juniors River Plate in Copa Libertadores final Fan Clash Riot Carlos Tavez Argentina Football
from mathrubhumi.latestnews.rssfeed https://ift.tt/2DGRYrm
via
IFTTT
No comments:
Post a Comment