സന്നിധാനം: ശബരിമലയിൽ പോലീസ് ഭക്തർക്കെതിരാണെന്ന പ്രചാരണത്തെ മറികടക്കാൻ ജനസമ്പർക്ക് പരിപാടികളുമായി പോലീസ്. ഇതിന്റെ ഭാഗമായി ഐജി വിജയ്സാക്കറയുടെ നേതൃത്വത്തിലുള്ള ഉന്നതല പോലീസ് സംഘം പോലീസിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ജനങ്ങളോട് നേരിട്ടു ചോദിച്ചറിഞ്ഞു. സന്നിധാനത്തിന്റെ സുരക്ഷാചുമതലയുള്ള ഐജി വിജയ്സാക്കറെ അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് പുറത്തിറങ്ങി കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളിൽ സ്പെഷ്യൽ കമ്മീഷണറുമായുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് ഐജിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അയ്യപ്പൻമാരിലേക്ക് ഇറങ്ങിച്ചെന്നത്. ദർശനം കഴിഞ്ഞ് മടങ്ങുന്നവരും നടപ്പന്തലിൽ വിശ്രമിക്കുന്നവരുമായ അയ്യപ്പൻമാരുടെ അടുത്തെത്തിയും ഐജി കാര്യങ്ങൾ തിരക്കി. വിജയ്സാക്കറെ അയ്യപ്പ ഭക്തൻമാരുടെ തോളിൽ തട്ടി എന്താ വിശേഷം, സുഖമാണോ എന്ന് ചോദിക്കുന്നതിനും ശബരിമല സാക്ഷിയായി. പോലീസ് സംവിധാനങ്ങളിൽ എന്തെങ്കിലും പരാതിയുണ്ടോയെന്നായിരുന്നു അയ്യപ്പൻമാരോടുള്ള ഐജിയുടെ പ്രധാന ചോദ്യം. പരാതികളൊന്നുമില്ലെന്നും ഇത്തവണ സുഖദർശനം ലഭിച്ചുവെന്നും അയ്യപ്പൻമാർ ഐജിയോട് പറഞ്ഞു. എങ്കിൽ നിങ്ങളുടെ നാട്ടിലെത്തി ഇതൊക്കെ പറയണമെന്ന് അയ്യപ്പൻമാരെ പ്രത്യേകം ഓർമ്മപ്പെടുത്താനും ഐജി മറന്നില്ല. എല്ലാവരോടും ശബരിമലയിലേക്ക് എത്തണമെന്ന് പറയാനും പോലീസ് ഉദ്യോഗസ്ഥർ ഭക്തരോട് ആവശ്യപ്പെട്ടു. കുട്ടികളുടെ തോളിൽ കയ്യിട്ട് അയ്യപ്പൻമാരോടൊപ്പം പോലീസ് ഉന്നത ഉദ്യോഗസ്ഥർ സെൽഫിയെടുക്കുന്ന ദൃശ്യങ്ങൾക്കും സന്നിധാനം സാക്ഷിയായി. Content Highlight: IG vijay sakhare visit sabarimala and interact devotees
from mathrubhumi.latestnews.rssfeed https://ift.tt/2DIujqz
via
IFTTT
No comments:
Post a Comment