ബംഗ്ലാദേശ് നാണംകെട്ടു; അഞ്ച് വര്‍ഷത്തിന് ശേഷം ടെസ്റ്റ് വിജയവുമായി സിംബാബ്‌വെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

ബംഗ്ലാദേശ് നാണംകെട്ടു; അഞ്ച് വര്‍ഷത്തിന് ശേഷം ടെസ്റ്റ് വിജയവുമായി സിംബാബ്‌വെ

സിൽഹെട്ട്: അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഒരു ടെസ്റ്റിൽ വിജയിച്ച് സിംബാബ്വെ. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ 151 റൺസിന് വിജയിച്ചാണ് സിംബാബ്വെ ചരിത്രനേട്ടം സ്വന്തമാക്കിയത്. 18 വർഷത്തിനിടെ ആദ്യമായാണ്സിംബാബ്വെവിദേശ മണ്ണിൽ ടെസ്റ്റ് വിജയം നേടുന്നത്. രണ്ടാമിന്നിങ്സിൽ 321 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 169 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 10 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത അരങ്ങേറ്റ താരം ബ്രണ്ടൻ മാവുത്തയാണ് സന്ദർശകരുടെ വിജയം അനായാസമാക്കിയത്. ഇതോടെ രണ്ട് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ സിംബാബ്വെ അപരാജിത ലീഡ് നേടി (1-0). ധാക്കയിൽ ഞായറാഴ്ച്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക. സ്കോർ ബോർഡ്: സിംബാബ്വെ- 282 & 181, ബംഗ്ലാദേശ്-143, 169. 88 റൺസടിച്ച സീൻ വില്ല്യംസിന്റേയും പുറത്താകാതെ 63 റൺസ് നേടിയ പീറ്റർ മൂറിന്റേയും 52 റൺസടിച്ച ക്യാപ്റ്റൻ മസകദ്സയുടേയും മികവിൽ ഒന്നാമിന്നിങ്സിൽ 282 റൺസാണ് സിംബാബ്വെ നേടിയത്. മികച്ച സ്കോറിലേക്ക് പോവുകയായിരുന്ന സിംബാബ്വേയെ തൈജുൽ ഇസ്ലാമിന്റെ ബൗളിങ്ങാണ് പിടിച്ചുകെട്ടിയത്. 39.3 ഓവറിൽ 108 റൺസ് വഴങ്ങി ആറു വിക്കറ്റാണ് തൈജുൽ വീഴ്ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 143 റൺസിന് പുറത്താക്കി സന്ദർശകർ 139 റൺസിന്റെ ലീഡ് നേടി. ഇത് മത്സരഫലത്തിൽ നിർണായകമായി. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ സി ക്കന്ദർ റാസയും ചതാരയുമാണ് ബംഗ്ലാദേശ് ബാറ്റ്സ്മാൻമാരെ ചുരുട്ടിക്കൂട്ടിയത്. രണ്ടാം ഇന്നിങ്സിൽ സിംബാബ്വേയെ181 റൺസിന് പുറത്താക്കി ബംഗ്ലാദേശ് സമനിലയിലേക്കുള്ള കരുക്കൾ നീക്കി. അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്ത തൈജുൽ ഇസ്ലാമിന്റെ മികവിലായിരുന്നു ഇത്. എന്നാൽ ലെഗ്ബ്രേക്ക് ബൗളറായ മാവുത്ത ആതിഥേയരുടെ കണക്കൂട്ടലുകളെല്ലാം തെറ്റിച്ചു. മൂന്നു വിക്കറ്റുമായി സിക്കന്ദർ രാജ അരങ്ങേറ്റ താരമായ മാവുത്തയ്ക്ക് മികച്ച പിന്തുണ നൽകി. ഇതോടെ രണ്ടിന്നിങ്സിലുമായി സിക്കന്ദർ ആറു വിക്കറ്റ് നേടുകയും ചെയ്തു. 11 വിക്കറ്റ് വീഴ്ത്തിയ തൈജുൽ ഇസ്ലാമിന്റെ പ്രകടനമാണ് നാണക്കേടിനിടയിലും ബംഗ്ലാദേശിന് ആശ്വാസം പകർന്നത്. Content Highlights: Zimbabwe win first Test match in five years after beating Bangladesh by 151 runs


from mathrubhumi.latestnews.rssfeed https://ift.tt/2D77P2g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages