പത്തനംതിട്ട: ശബരിമലയില്‍ തന്ത്രം മാറ്റി ബി.ജെ.പി. ഓരോ ദിവസം ഓരോ ദേശീയ നേതാക്കളെ വീതം ശബരിമലയിലേക്ക് എത്തിക്കാന്‍ നീക്കം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാരെയും നേതാക്കളെയുമാകും എത്തിക്കുക. സന്നിധാനത്തേക്ക് എത്തിയ കെ.പി ശശികലയേയും കെ. സുരേന്ദ്രനേയും അറസ്റ്റ് ചെയ്ത് നീക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. ശബരിമല പ്രക്ഷോഭം സജീവാമാക്കി നിര്‍ത്തി പരമാവധി നേട്ടം കൊയ്യാനാണ് ബി.ജെ.പി നീക്കം.
എന്നാല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കളെ കരുതല്‍ തടങ്കലിലാക്കാനാണ് പോലീസ് തീരുമാനം. പ്രതിഷേധത്തിന് ഒരുങ്ങുന്ന നേതാക്കളുടെ പട്ടിക തയ്യാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുലാമാസ, ചിത്തിര ആട്ടപൂജ സമയത്ത് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് നിരീക്ഷണം ശക്തമാക്കിയതിനെ തുടര്‍ന്ന് നിലവില്‍ സന്നിധാനവും പരിസരവുമെല്ലാം നിയന്ത്രണവിധേയമാണ്. എന്നാല്‍ കൂടുതല്‍ നേതാക്കള്‍ എത്തിയാല്‍ സംഘര്‍ഷം വ്യാപിക്കുമെന്നാണ് സൂചന. പ്രതിഷേധിക്കാനായി വരുന്ന നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം.
from mangalam.com https://ift.tt/2A1mfgV
via IFTTT
No comments:
Post a Comment