ഇരുമുടിക്കെട്ട് രണ്ട് തവണയും മനപൂര്‍വം താഴെയിട്ടു, സ്വയം ഷര്‍ട്ട് വലിച്ചുകീറി: സുരേന്ദ്രന്റെ കള്ളി പൊളിച്ച് മന്ത്രി വീഡിയോ പുറത്തുവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

ഇരുമുടിക്കെട്ട് രണ്ട് തവണയും മനപൂര്‍വം താഴെയിട്ടു, സ്വയം ഷര്‍ട്ട് വലിച്ചുകീറി: സുരേന്ദ്രന്റെ കള്ളി പൊളിച്ച് മന്ത്രി വീഡിയോ പുറത്തുവിട്ടു

പത്തനംതിട്ട: പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന ആരോപണം ഉന്നയിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ വീഡിയോ തെളിവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലെ ദൃശ്യങ്ങളാണ് ദേവസ്വം മന്ത്രി ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത് എന്ന് പറഞ്ഞാണ് മന്ത്രിയുടെ പോസ്റ്റ് തുടങ്ങുന്നത്. സുരേന്ദ്രന്‍ തന്റെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് മനപൂര്‍വം രണ്ട് തവണ താഴെയിട്ടതായും രണ്ടു തവണയും എസ്പി തറയില്‍ നിന്ന് ഇരുമുടിക്കെട്ടെടുത്ത് ചുമലില്‍ വെച്ചു കൊടുത്തതായും മന്ത്രി വ്യക്തമാക്കുന്നു. പോലീസ് മര്‍ദ്ദിച്ചുവെന്ന് കാണിക്കാന്‍ സുരേന്ദ്രന്‍ സ്വയം ഷര്‍ട്ട് വലിച്ചു കീറിയെന്നും മന്ത്രി ആരോപണം ഉയര്‍ത്തി.

ഫെയ്സ്ബുക്ക് പോസ്റ്റ്:

ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം 2 തവണ താഴെയിടുന്നത് ചിറ്റാർ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബി.ജെ.പി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തു.

കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്‌ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

[IMG]



from mangalam.com https://ift.tt/2Toyeyi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages