കേരളത്തിലെ 95 ശതമാനംപേരും ബിജെപിയുടെ സമരത്തിന് എതിരാണെന്ന് കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

കേരളത്തിലെ 95 ശതമാനംപേരും ബിജെപിയുടെ സമരത്തിന് എതിരാണെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമലയുടെ പേരിൽ കേരളത്തിൽ കലാപമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു വിമോചന സമരത്തിന്റെ അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ആർ.എസ്.എസുകാരുടെ അക്രമങ്ങൾ അതിന്റെ പുതിയ പതിപ്പാണ്. കേരളത്തിലെ 95 ശതമാനം ജനങ്ങളും ഈ സമരത്തിന് എതിരാണ്. അവർ മൗനം പാലിച്ചിരിക്കുന്നത് കൊണ്ടാണ് ആർ.എസ്.എസിന് അക്രമം നടത്താൻ കഴിയുന്നത്. ഈ 95 ശതമാനം പേരും ഉണരുകയെന്നത് മാത്രമാണ് ഈ അക്രമത്തെ നേരിടാനുള്ള വഴിയെന്നും കോടിയേരി പറഞ്ഞു. ദിവസേന ഓരോ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ തീരുമാനമെന്നും, ഇതിനുമുന്നിൽ കേരളം കീഴടങ്ങില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസത്തിന്റെ പേരിൽ വിശ്വാസികൾക്കെതിരായ അക്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. Content Highlights:kodiyeri balakrishnan response about bjp protest on sabarimala issue


from mathrubhumi.latestnews.rssfeed https://ift.tt/2A1KBHr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages