ദീപികയുടെ പിന്‍കഴുത്തിലെ ആര്‍കെ എന്ന പച്ചകുത്ത് മാഞ്ഞു ; വിവാഹചടങ്ങിന് മുമ്പായി പഴയ കാമുകന്റെ ഓര്‍മ്മ താരം മായ്ച്ചുകളഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

ദീപികയുടെ പിന്‍കഴുത്തിലെ ആര്‍കെ എന്ന പച്ചകുത്ത് മാഞ്ഞു ; വിവാഹചടങ്ങിന് മുമ്പായി പഴയ കാമുകന്റെ ഓര്‍മ്മ താരം മായ്ച്ചുകളഞ്ഞു

നാലു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ബോളിവുഡ്താരം രണ്‍വീര്‍ സിംഗിനെ സ്വന്തമാക്കിയ താരസുന്ദരി ദീപീകാ പദുക്കോണ്‍ കഴുത്തിലെ പച്ചകുത്ത് മായ്ച്ചു കളഞ്ഞത് വാര്‍ത്തയാക്കി മാധ്യമങ്ങള്‍. രണ്‍ബീര്‍ കപൂറുമായി ഉണ്ടായിരുന്ന പഴയ പ്രണയത്തിന്റെ ബാക്കി പത്രവും ഓര്‍മ്മയുമൊക്കെയായിരുന്ന പച്ചകുത്ത് രണ്‍വീറുമായുള്ള വിവാഹത്തിന് മുമ്പ് പൂര്‍ണ്ണമായും മായ്ച്ച് താരം എത്തിയത് മാധ്യമങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തു.

നേരത്തേ രണ്‍ബീര്‍കപൂറുമായി പ്രണയത്തിലായിരുന്ന കാലത്ത് താരം രണ്‍ബീര്‍ കപൂര്‍ എന്ന അര്‍ത്ഥത്തില്‍ പിന്‍കഴുത്തില്‍ 'ആര്‍കെ' എന്നായിരുന്നു പച്ച കുത്തിയിരുന്നത്. ഇക്കാര്യം പല തവണ മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്‍വീര്‍ സിംഗുമായി ഇറ്റലിയില്‍ നടന്ന വിവാഹചടങ്ങിന്റെയും പിന്നീട് ബോളിവുഡിലെ സഹപ്രവര്‍ത്തകര്‍ക്കായി നല്‍കിയ മുംബൈയിലെ വിരുന്നു സല്‍ക്കാരത്തിന്റെയും പുറത്തു വന്ന ചിത്രങ്ങളില്‍ താരം പച്ചകുത്ത് മേക്കപ്പ് കൊണ്ടു മായ്ച്ചു കളഞ്ഞ രീതിയിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. രണ്‍വീറുമായി വിവാഹം കഴിഞ്ഞതോടെയാണോ ഡി പി ഇങ്ങിനെ ചെയ്തതെന്നാണ് ചോദ്യം.

ഇറ്റാലിയന്‍ റിസോര്‍ട്ടില്‍ ആഡംബരത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു താരവിവാഹം. കൊങ്കണിയിലും പഞ്ചാബിയിലും ചടങ്ങുകള്‍ നടന്നിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ രണ്ടുപേരുടെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. താരദമ്പതികളുടെ ഏറ്റവും അടുപ്പത്തോടെയും സന്തോഷത്തോടെയുമുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയിലായിരുന്നു ആര്‍കെ എന്നു പച്ചകുത്തിയിരുന്ന താരത്തിന്റെ പിന്‍കഴുത്ത് ശൂന്യമായത് ഫോട്ടോഗ്രാഫര്‍മാരുടെ കണ്ണില്‍പെട്ടത്.



from mangalam.com https://ift.tt/2PMGh9L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages