ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ശബരിമല കേഷത്രം തന്ത്രി കണ്ഠരര് രാജീവരര്, ചലച്ചിത്രതാരം കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജവര്‍മ, ബി.ജെ.പി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. അഭിഭാഷകരായ ഗീനകുമാരി, എ.വി വര്‍ഷ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിച്ചതായാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. സോളിസിറ്റര്‍ ജനറല്‍ കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നേരിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
വിധി നടപ്പാക്കാതിരിക്കാനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി പ്രസംഗിച്ചു, ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ചു എന്നിവയൊക്കെയാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ ആരോപണങ്ങള്‍. ഭരണഘടന കത്തിക്കണമെന്ന് പറഞ്ഞതിന് മുരളീധരന്‍ ഉണ്ണിത്താന്‍, സ്ത്രീകളെ കീറിയെറിയുമെന്ന് പറഞ്ഞതിന് കൊല്ലം തുളസി എന്നിവര്‍ക്കെതരെ കോടതി അലക്ഷ്യ നടപടി എടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
യുവതികള്‍ കയറിയാല്‍ നട അടക്കുമെന്ന് പറഞ്ഞതിനാണ് തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനും എതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
from mangalam.com https://ift.tt/2P0Z5wZ
via IFTTT
No comments:
Post a Comment