കൊച്ചി: ശബരിമലയിലെ സ്ഥിതിഗതികൾ എത്രയും പെട്ടെന്ന് സാധാരണനിലയിലാക്കണമെന്ന് ഹൈക്കോടതി. ഇതിനായി എല്ലാവരും സഹകരിക്കണമെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ശബരിമലയിൽ എത്തുന്ന ചിലർക്ക് പ്രത്യേക താത്പര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഇനി തിങ്കളാഴ്ച പരിഗണിക്കും. ശബരിമലയിൽ പോലീസ് പ്രകോപനങ്ങളുണ്ടാക്കിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. യഥാർഥ ഭക്തരെ ബുദ്ധിമുട്ടിക്കില്ലെന്നും എന്നാൽ നടപ്പന്തൽ പ്രതിഷേധക്കാരുടെ താവളമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം. ചിത്തിര ആട്ടവിശേഷത്തിന് പ്രശ്നങ്ങളുണ്ടാക്കിയവർ മണ്ഡലകാലത്ത് വീണ്ടും എത്തിയെന്നും കോടതിയെ അറിയിച്ചു. ഇത് തെളിയിക്കുന്നതിനാവശ്യമായ സി.സി.ടി.വി. ദൃശ്യങ്ങളും മാധ്യമ റിപ്പോർട്ടുകളും സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ പോലീസ് നടപടികൾ, നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ പോലീസിനോടും സർക്കാരിനോടും ദേവസ്വംബോർഡിനോടും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിൽ സർക്കാരും ദേവസ്വംബോർഡും സത്യവാങ്മൂലങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഈ സത്യവാങ്മൂലങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഇനി തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു. Content Highlights:sabarimala; high courts comment about sabarimala issue
from mathrubhumi.latestnews.rssfeed https://ift.tt/2BrUVKN
via
IFTTT
No comments:
Post a Comment