തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് കരുക്കള്‍ നീക്കുന്നതാര്? കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കരുത്... ശബരിമലയിലെ പോലീസ് പാസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് കരുക്കള്‍ നീക്കുന്നതാര്? കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കരുത്... ശബരിമലയിലെ പോലീസ് പാസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി

കൊച്ചി: ശബരിമല ഭക്തരുടെ വഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ശക്തമായ നിരീക്ഷണം. തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ആരാണെന്ന് ചോദിച്ച കോടതി, കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കരുതെന്നും ഹര്‍ജിക്കാരനോട് പറഞ്ഞു.

ക്രമസമാധാനം ഉറപ്പാക്കാന്‍ മാത്രമാണ് പാസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സര്‍ക്കാരിന് മറ്റ് ഒരു ഉദ്ദേശ്യവുമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ അതാതു സ്ഥലത്തെ പോലീസ് പാസ് എടുത്താല്‍ മതിയാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ശബരിമല പാസ് സംബന്ധിച്ച് മറ്റൊരു ഹര്‍ജിയില്‍ വിശദമായ വാദം ഇന്നലെ ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് കേട്ടതാണെന്നും ഹര്‍ജി തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിവച്ചു. എന്നാല്‍ മറിച്ചൊരു വിധി ഉണ്ടാവില്ലെന്നും ജഡ്ജി വ്യക്തമാക്കി.



from mangalam.com https://ift.tt/2DC56Pj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages