ജെയ്പൂര്‍: തിരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രം അവശേഷിക്കെ രാജസ്ഥാന്‍ എംപിയും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ ഹരീഷ് മീണ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ഡീജിപിയായിരുന്ന ഹരീഷ് ദൗസ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയത്.
64കാരനായ ഹരീഷ് 2014ല്‍ ആയിരുന്നു അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹം പാര്‍ട്ടിവിട്ട് പോയത് വലിയ നഷ്ടമായാണ് ബിജെപി കാണുന്നത്.
ഈ സമയത്ത് ഹരീഷ് മീണ കോണ്‍ഗ്രസില്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ താന്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോത്ത് പറഞ്ഞു.
ഹരീഷിന്റെ സഹോദരന്‍ നമോ നാരായണ്‍ മീണ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. രാജസ്ഥാനില്‍ ഏറെ സ്വാധീനമുള്ള സമുദായാംഗമാണ് ഹരീഷ് മീണ.
കഴിഞ്ഞ ദിവസം ഒരു മന്ത്രിസഭാംഗം അണികളോടൊപ്പം ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. 2009-2013 കാലയളവിലാണ് ഹരീഷ് മീണ രാജസ്ഥാന്‍ പോലീസിന്റെ തലപ്പത്തുണ്ടായി.
from mangalam.com https://ift.tt/2RQXlrH
via IFTTT
No comments:
Post a Comment