ആചാരപരമായ ഇടപെടലുകള്‍ നടത്തുന്നത് ദേവസ്വം ബോര്‍ഡ് തന്നെ; എം. പദ്മകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

ആചാരപരമായ ഇടപെടലുകള്‍ നടത്തുന്നത് ദേവസ്വം ബോര്‍ഡ് തന്നെ; എം. പദ്മകുമാര്‍

പത്തനംതിട്ട: ശബരിമലയില്‍ ആചാരപരമായ ഇടപെടലുകള്‍ നടത്തുന്നത് ദേവസ്വം ബാര്‍ഡ് തന്നെയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പദ്മകുമാര്‍. ദര്‍ശന സമയത്തിന് നിയന്ത്രണം വെച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് നട തുറന്നു. ഇനി ഹരിവരാസനം പാടി നട അടക്കുംവരെ ദര്‍ശനം അനുവദിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ഇല്ലാതിരുന്ന മാസപൂജകള്‍ തുടങ്ങിയത്. സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ശബരിമലയയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി പറഞ്ഞിരുന്നു. ക്രമസമാധാനപാലനം സംബന്ധിച്ച കാര്യങ്ങളില്‍ മാത്രമേ ഇടപെടാനാവൂവെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞിരുന്നു.



from mangalam.com https://ift.tt/2APxWJz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages