കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം

ബെംഗളൂരു: കര്‍ണാടകത്തില്‍ മൂന്ന് ലോകസഭാ സീറ്റിലേക്കും രണ്ട് അസംബ്ലി സീറ്റിലേക്കും നടന്ന തിരഞ്ഞെടുപ്പിന്‍ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം മുന്നില്‍ നില്‍ക്കുന്നു. ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു.

ലോകസഭാ സീറ്റുകളായ ശിവമോഗ, ബല്ലാരി, മണ്ഡ്യ എന്നിവിടങ്ങളിലും ജാംഖണ്ടി, രമണാഗ്ര എന്നീ അസംബ്ലി സീറ്റുകളിലുമാണ് ശനിയാഴ്ച ഉപതെരഞ്ഞെടുപ്പുണ്ടായത്.

ശിവമോഗ മണ്ഡലത്തില്‍ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്ര ലീഡ് ചെയ്യുകയാണ്. എസ്. ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയാണ് ഇവിടുത്തെ ജെഡിഎസ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ആറാം ഘട്ടവോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് 1,92,096 വോട്ടുകളും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ 1,73,755 വോട്ടുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെമാത്രമാണ് ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നത്.

ബല്ലാരി ലോകസഭാ മണ്ഡലത്തില്‍ ബിജെപിക്കെതിരെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വി.എസ്. ഉഗരപ്പ 1.5 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് ഇപ്പോള്‍ തന്നെ നേടിയിരിക്കുന്നത്. റെഡ്ഡി സഹോദരന്മാരുടെയും ബിജെപി നേതാവ് ശ്രീരാമലുവിന്റെയും തട്ടകമാണിവിടം.

മണ്ഡ്യയില്‍ ജെഡിഎസ്സിലെ ശിവരാമ ഗൗഡ ബിജെപിയിലെ സിദ്ധരാമയ്യക്കെതിരെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ജാംഖണ്ടിയില്‍ കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ന്യാമഗൗഡയുടെ മകന്‍ ആനന്ദ് ന്യാമഗൗഡയാണ് മത്സരിക്കുന്നത്.



from mangalam.com https://ift.tt/2F88ovn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages