കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ലാത്തിവീശി. യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ ആണ് ഏറ്റുമുട്ടിയത്. നീലേശ്വരം ഹയർസെകൻഡറി സ്കൂളിൽ വെച്ച് നടത്തിയ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന തർക്കമാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ 30 വർഷമായി യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കാണ് മുക്കത്തേത്. നിരവധി പേരുടെ പത്രിക വരണാധികാരി തള്ളിക്കളയുകയും ഇവർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് പ്രവർത്തകരുടെ പത്രിക അംഗീകരിക്കുന്ന തരത്തിലാണ് കോടതി വിധി വന്നത്. ഇത്തരത്തിൽ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തുടരുന്ന വിവാദമാണ് ഇപ്പോൾ തുറന്ന ഏറ്റുമുട്ടലിലും ലാത്തിച്ചാർജ്ജിലും കലാശിച്ചത്.വലിയ പോലീസ് സംഘം തന്നെ സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട് Content Highligh: mukkam sahakarana bank election
from mathrubhumi.latestnews.rssfeed https://ift.tt/2AWXrbB
via
IFTTT
No comments:
Post a Comment