അഞ്ച് മിനുട്ടില്‍ ആലിബാബ സമ്പാദിച്ചത് 300 കോടി ഡോളര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

അഞ്ച് മിനുട്ടില്‍ ആലിബാബ സമ്പാദിച്ചത് 300 കോടി ഡോളര്‍

ഷാങ്ഹായ്: ഓൺലൈൻ വ്യാപാരഭീമനായ ചൈനീസ് കമ്പനി ആലിബാബയുടെ വാർഷിക ഷോപ്പിങ് ദിനമായ ഞായറാഴ്ച പ്രത്യേക ഓഫർ വന്ന അഞ്ച് മിനുട്ടിനിടെ കമ്പനി ലാഭമായി നേടിയത് 300 കോടി ഡോളർ (ഏകദേശം 21,744 കോടി ഇന്ത്യൻ രൂപ). പ്രത്യേക ഓഫറുണ്ടായിരുന്ന ഒരു മണിക്കൂർ സമയത്ത് മാത്രം 1000 കോടി ഡോളറിന്റെ(ഏകദേശം 72,480 കോടി ഇന്ത്യൻ രൂപ)ഉത്പന്നങ്ങൾ വിറ്റഴിച്ചതായും കമ്പനി പറയുന്നു. ആപ്പിൾ, ഷവോമി ബ്രാന്റുകളാണ് ഇത്തവണ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്. ലോസ് ആഞ്ജലിസ്, ടോക്യോ, ഫ്രാങ്ക്ഫർട്ട് എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓഡറുകൾ വന്നത്. കഴിഞ്ഞ വർഷത്തെ ഷോപ്പിങ് ദിനത്തിൽ ആലിബാബ 2500 കോടി ഡോളറിന്റെ വിൽപ്പന നടത്തിയതാണ് നിലവിലെ റെക്കോർഡ്.


from mathrubhumi.latestnews.rssfeed https://ift.tt/2JTEWrF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages