ഹൈദരാബാദ്: ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യ രൂപവത്കരണ നീക്കവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇതിന്റെ ഭാഗമായി നായിഡു വിളിച്ചു ചേർത്ത എല്ലാ ബി ജെ പി ഇതരപാർട്ടികളുടെയും യോഗം നവംബർ 22ന് നടക്കും. ഡൽഹിയിലെ ആന്ധ്രാപ്രദേശ് ഭവനിലാണ് യോഗം നടക്കുകയെന്ന് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു.കഴിഞ്ഞകുറച്ച് ആഴ്ചകളായി പ്രതിപക്ഷത്തെ പ്രധാന നേതാക്കളുമായി നായിഡു ചർച്ച നടത്തിയിരുന്നു.കോൺഗ്രസ് ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ടുമായി ശനിയാഴ്ച നായിഡുകൂടിക്കാഴ്ച നടത്തി. അമരാവതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. വെള്ളിയാഴ്ച ചെന്നൈയിൽ ഡി എം കെ നേതാവ് എം കെ സ്റ്റാലിനുമായും നായിഡു ചർച്ച നടത്തിയിരുന്നു. പാർട്ടികളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ഞങ്ങൾ എല്ലാവരും ശ്രമിക്കുന്നതെന്നായിരുന്നു സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നായിഡു മാധ്യമങ്ങളോടു പറഞ്ഞത്. ഒന്നു രണ്ടു കൂട്ടർക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. നാൽപതു വർഷത്തോളം ടി ഡി പിക്ക് കോൺഗ്രസുമായി അഭിപ്രായഭിന്നതകളുണ്ടായിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ജനാധിപത്യം പ്രധാനപ്പെട്ടതാണെന്നും അന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ മുൻപ്രധാനമന്ത്രി ദേവഗൗഡയുമായും കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായും വ്യാഴാഴ്ച നായിഡു ചർച്ച നടത്തിയിരുന്നു. content highlights: Chandrababu naidu calls meeting of all non bJP parties on november 22
from mathrubhumi.latestnews.rssfeed https://ift.tt/2B0tqId
via
IFTTT
No comments:
Post a Comment