ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; ഒരു മാവോവാദിയെ സുരക്ഷാസേന വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; ഒരു മാവോവാദിയെ സുരക്ഷാസേന വധിച്ചു

റായ്പുർ: നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ, ഞായറാഴ്ച രാവിലെ ഛത്തീസ്ഗഢിൽ മാവോവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ബീജാപ്പുർ ജില്ലയിലെ ബേദ്രെ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേനയുടെ വെടിയേറ്റ് ഒരു മാവോവാദി കൊല്ലപ്പെട്ടു. മറ്റൊരു മാവോവാദിയെ സുരക്ഷാസേന പിടികൂടി. ഇവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് എ എൻ ഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുലർച്ചെ കോയലിബേദാ മേഖലയിലുണ്ടായ ഐ ഇ ഡി സ്ഫോടനത്തിൽ ഒരു ബി എസ് എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. മഹേന്ദർ സിങ്ങിനാണ് കഴുത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ഹെലികോപ്ടർ വഴി റായ്പുറിലെത്തിച്ചു.ആറ് ഐ ഇ ഡികളാണ് മാവോവാദികൾ സ്ഥലത്ത് സ്ഥാപിച്ചിരുന്നത്. മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ടെന്നും ആന്റി നക്സൽസ് ഓപറേഷൻസ് ഡി ഐ ജി പി സുന്ദർരാജ് അറിയിച്ചു. BSF personnel Mahinder Singh was injured in IED blast in Kankers Koyali beda. He has been airlifted to Raipur. The situation in the area is normal now. Security forces are conducting search operation in the area: P Sundaraj, DIG, Anti-Naxals Operations, in Raipur, #Chhattisgarh pic.twitter.com/NTcmnFZq5T — ANI (@ANI) November 11, 2018 ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ് നടക്കുന്നത്. content highlights:encounter in chattisgarh


from mathrubhumi.latestnews.rssfeed https://ift.tt/2AZSijn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages