ഭോപ്പാൽ: മധ്യപ്രദേശിൽ അധികാരത്തിൽ വന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ ആർഎസ്എസ് ശാഖ അനുവദിക്കില്ലെന്ന് കോൺഗ്രസ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് കോൺഗ്രസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ പരിസരത്തോ ആർഎസ്എസ് ശാഖ അനുവദിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു. മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് കമൽനാഥ്, തിരഞ്ഞെടുപ്പ് പ്രചാരകൻ ജ്യോതിരാദിത്യ സിന്ധ്യ, മുൻമുഖ്യമന്ത്രി ദിഗ്വിജയ് സിങ് എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അതേസമയം സർക്കാരിന് പ്രത്യേക ആധ്യാത്മിക വകുപ്പുണ്ടായിരിക്കുമെന്നും സംസ്കൃത ഭാഷാ വികസനത്തിന് പ്രത്യേക പദ്ധതികളൊരുക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. എല്ലാ ഗ്രാമങ്ങളിലും പശു സംരക്ഷണത്തിനായി ഗോശാലകൾ നിർമിക്കുമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2JTVorH
via
IFTTT
No comments:
Post a Comment